ക​മ​ലേ​ശ്വ​ര​ത്തെ യു​വ​തി​യു​ടെ​യും മാ​താ​വി​ന്‍റെ​യും മ​ര​ണം: ഉ​ണ്ണി​കൃ​ഷ്ണ​ന് താ​ൽ​പ​ര്യം ആ​ൺ​സു​ഹൃ​ത്തു​ക്ക​ളെ; പ​ല ഗേ ​ഗ്രൂ​പ്പി​ലും അം​ഗം; ആ​റു വ​ര്‍​ഷ​ത്തി​നി​ടെ ഗ്രീ​മ​യു​ടെ വീ​ട്ടി​ല്‍ പോ​യ​ത് ഒ​രു ദി​വ​സം മാ​ത്രം

തി​രു​വ​ന​ന്ത​പു​രം: ക​മ​ലേ​ശ്വ​ര​ത്ത് യു​വ​തി​യും മാ​താ​വും വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ നി​ര്‍​ണാ​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പോ​ലീ​സ്. പ്ര​തി​യാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ന് ആ​ണ്‍ സു​ഹൃ​ത്തു​ക്ക​ളോ​ട് ആ​യി​രു​ന്നു താ​ൽ​പ​ര്യം. ഇ​യാ​ൾ പ​ല ഗേ ​ഗ്രൂ​പ്പി​ലും അം​ഗ​മാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ആ​ണു​ങ്ങ​ള്‍​ക്കൊ​പ്പം യാ​ത്ര പോ​കാ​നും സ​മ​യം പ​ങ്കി​ടാ​നും താ​മ​സി​ക്കാ​നു​മാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ താ​ല്‍​പ​ര്യം കാ​ണി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നാ​ണ് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ആ​റു വ​ര്‍​ഷ​ത്തി​നി​ടെ ഗ്രീ​മ​യു​ടെ വീ​ട്ടി​ല്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​യ​ത് ഒ​രു ദി​വ​സം മാ​ത്ര​മാ​ണ്. ഇ​വ​ര്‍ ത​മ്മി​ല്‍ ഒ​ന്നി​ച്ച് ക​ഴി​ഞ്ഞ​ത് 54 ദി​വ​സം മാ​ത്ര​വു​മാ​ണ്. പി​എ​ച്ച്ഡി പ​രീ​ക്ഷ​യി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കാ​ത്ത​താ​ണ് ന​ല്ല​തെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ബോ​ധ​പൂ​ര്‍​വം അ​ക​ലം പാ​ലി​ച്ചി​രു​ന്നു.

ക​മ​ലേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ എ​സ്.​എ​ല്‍. സ​ജി​ത (54), മ​ക​ള്‍ ഗ്രീ​മ എ​സ്. രാ​ജ് (30) എ​ന്നി​വ​രെ ബു​ധ​നാ​ഴ്ച​യാ​ണ് വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന് ത​ന്നോ​ടു​ള്ള അ​വ​ഗ​ണ​യാ​ണ് മ​ര​ണ കാ​ര​ണ​മെ ഗ്രീ​മ ആ​ത്മ​ഹ​ത്യ കു​റി​പ്പി​ല്‍ എ​ഴു​തി​യി​രു​ന്നു.

Related posts

Leave a Comment