ക​ഞ്ചാ​വ് വാ​ങ്ങാ​ന്‍ പ​ണം ന​ല്കി​യി​ല്ല; അമ്മയുടെ സഹോദരിയുടെ വാടക വീടിന് തീയിട്ട് യുവാവ്

തി​രു​വ​ന​ന്ത​പു​രം: ക​ഞ്ചാ​വ് വാ​ങ്ങാ​ന്‍ പ​ണം ന​ല്‍​കാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ല്‍ യു​വാ​വ് വീ​ടി​നു തീ​യി​ട്ടു. ക​ണി​യാ​പു​ര​ത്താ​ണ് സം​ഭ​വം. ക​ണി​യാ​പു​രം സ്വ​ദേ​ശി​യാ​യ ഷാ​ജ​ഹാ​ന്‍- ആ​മീ​ന എ​ന്നി​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ടി​നാ​ണ് ബ​ന്ധു​വാ​യ ഫൈ​സ​ല്‍ തീ​യി​ട്ട​ത്.

ഈ ​സ​മ​യം വീ​ട്ടി​ല്‍ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ല​ഹ​രി​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന യു​വാ​വ് ഇ​വ​രോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ണം ന​ല്‍​കാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണ് വീ​ടി​ന് തീ​യി​ട്ട​ത്. യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment