ഇതാകുമ്പോ വാങ്ങാൻ പുറത്ത് പോകേണ്ടല്ലോ!  വീ​ട്ടു​വ​ള​പ്പി​ല്‍  കഞ്ചാവ് ചെടി വ​ള​ര്‍​ത്തി​യ  ഇരുപത്തിരണ്ടുകാരനെ കുടുക്കി പോലീസ്

പ​ത്ത​നം​തി​ട്ട: വീ​ട്ടു​വ​ള​പ്പി​ല്‍ വ​ള​ര്‍​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി പോ​ലീ​സ് പി​ടി​കൂ​ടി.

ആ​ന്‍റി ന​ര്‍​കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്‌​സ് (ഡാ​ന്‍​സാ​ഫ്) സം​ഘ​വും കോ​യി​പ്രം പോ​ലീ​സും ചേ​ര്‍​ന്ന് കോ​യി​പ്രം പു​റ​മ​റ്റം മു​ണ്ടു​മ​ല ഐ​പി​സി ച​ര്‍​ച്ചി​ന്‍റെ പി​റ​കി​ലു​ള്ള ക​ള​ത്തി​ന്‍റെ വ​ട​ക്കേ​തി​ല്‍ സു​കു​മാ​ര​ന്‍റെ വീ​ടി​നു കി​ഴ​ക്കു​വ​ശം പ​റ​മ്പി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

ഇ​യാ​ളു​ടെ മ​ക​ന്‍ സു​നി​ലി (22)നെ​തി​രേ കോ​യി​പ്രം പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്.

രാത്രിയിലെ തെരച്ചിൽ
സു​നി​ല്‍ വീ​ട്ടു​വ​ള​പ്പി​ല്‍ ക​ഞ്ചാ​വ് ചെ​ടി വ​ള​ര്‍​ത്തു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച​തി​നെ​തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി.

ജി​ല്ല​യി​ല്‍ അ​പൂ​ര്‍​വ​മാ​യാ​ണ് ക​ഞ്ചാ​വ് ചെ​ടി വ​ള​ര്‍​ത്തു​ന്ന നി​ല​യി​ല്‍ പോ​ലീ​സ് ക​ണ്ടെ​ത്തു​ന്ന​ത്. ക​ഞ്ചാ​വ് ചെ​ടി വ​ച്ചു​പി​ടി​പ്പി​ച്ച് പ​രി​പാ​ലി​ച്ചു വ​ള​ര്‍​ത്തി​വ​രി​ക​യാ​യി​രു​ന്നു പ്ര​തി.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​നു ശേ​ഷ​മാ​ണ് ഡാ​ന്‍​സാ​ഫ് സം​ഘം കോ​യി​പ്രം എ​സ​ഐ അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും വീ​ട്ടു​ട​മ​സ്ഥ​നാ​യ സു​കു​മാ​ര​നു​മാ​യി എ​ത്തി പ​റ​മ്പി​ല്‍ ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

കോ​യി​പ്രം എ​സ്‌​ഐ​ക്കൊ​പ്പം എ​സ്‌​ഐ മോ​ഹ​ന​ന്‍, എ​എ​സ്‌​ഐ വി​നോ​ദ്, ഡാ​ന്‍​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ എ​സ്‌​ഐ അ​ജി ശാ​മു​വ​ല്‍, എ​എ​സ്‌​ഐ അ​ജി​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ മി​ഥു​ന്‍, ബി​നു, ശ്രീ​രാ​ജ്, അ​ഖി​ല്‍, സു​ജി​ത് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

നിരീക്ഷണത്തിലായിരുന്നു
പ്ര​തി​യാ​യ സു​നി​ല്‍ ഉ​പ​യോ​ഗ​ത്തി​നും വി​ല്പ​ന​യ്ക്കും വേ​ണ്ടി​യാ​ണ് ചെ​ടി വ​ള​ര്‍​ത്തി​യ​തെ​ന്ന് ബോ​ധ്യ​മാ​യി​ട്ടു​ണ്ടെ​ന്നും, ഇ​യാ​ള്‍ നാ​ളു​ക​ളാ​യി പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ഇ​ത്ത​രം സാ​മൂ​ഹി​ക വി​രു​ദ്ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി തു​ട​രു​ന്ന​തി​ന് എ​ല്ലാ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ പോ​ലി​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍ അ​റി​യി​ച്ചു.

പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​ന് എ​സ്‌​ഐ അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

Related posts

Leave a Comment