ക​നി​വോ​ടെ കൊ​ല്ലം;മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ദേ​ശി​ക ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് ഇന്ന് തു​ട​ക്കം

കൊല്ലം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​യി​ലേ​ക്കു​ള്ള ജി​ല്ലാ​ത​ല ധ​ന​സ​മാ​ഹ​ര​ണ യ​ജ്ഞം- ക​നി​വോ​ടെ കൊ​ല്ല​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ദേ​ശി​ക ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് ഇന്ന് തു​ട​ക്കം കു​റി​ച്ചു.

വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ മ​ന്ത്രി​ക്കൊ​പ്പം മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും പ​ങ്കു​ചേ​രും. രാ​വി​ലെ 10.30 മു​ത​ൽ ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണ്‍ ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ആ​ദ്യ ധ​ന​സ​മാ​ഹ​ര​ണം. കു​ന്നു​ത്തൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ഉച്ചകഴിഞ്ഞ് തുടങ്ങുന്ന പരിപാടി വൈകുന്നേരം നാലുവരെ നീണ്ടുനിൽക്കും.

13ന് ​രാ​വി​ലെ 10.30 മു​ത​ല്‍ 12 വ​രെ- കൊ​ട്ടാ​ര​ക്ക​ര മി​നി സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ മൂ​ന്നു​വ​രെ- ക​ട​യ്ക്ക​ല്‍ ടൗ​ണ്‍ ടാ​ക്‌​സി സ്റ്റാ​ന്‍ി​ലെ പ്ര​ത്യേ​ക വേ​ദി, 14ന് ​രാ​വി​ലെ 10 മു​ത​ല്‍ ഒ​ന്നു​വ​രെ -കൊ​ല്ലം താ​ലൂ​ക്ക് ഓ​ഫീ​സ്, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ല്‍ നാ​ലു​വ​രെ- പു​ന​ലൂ​ര്‍ ജി.​എ​ച്ച്.​എ​സ്.​എ​സ്, വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ ആ​റു വ​രെ – പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ഓ​ഫീ​സ്.

വ്യ​ക്തി​ക​ള്‍​ക്കും സം​ഘ​ട​ന​ക​ള്‍​ക്കും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള സം​ഭാ​വ​ന മ​ന്ത്രി​ക്ക് നേ​രി​ട്ടു ന​ല്‍​കാം. പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ല്‍ സ​മാ​ഹ​രി​ച്ച തു​ക​യും താ​ലൂ​ക്കി​ലെ പ​രി​പാ​ടി​യി​ല്‍ കൈ​മാ​റാം. താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ല്‍ സം​ഭാ​വ​ന ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് 15ന് ​കൊ​ല്ലം ക​ള​ക്ട്രേ​റ്റി​ല്‍ മ​ന്ത്രി​ക്ക് പ​ണം കൈ​മാ​റാ​ന്‍ പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തും.

Related posts