ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നാ​ലു ല​ക്ഷ​ത്തി​ന്‍റെ വി​ദേ​ശ ക​റ​ൻ​സി​ക​ൾ പി​ടി​കൂ​ടി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് നാ​ലു ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി. പാ​നൂ​ർ സ്വ​ദേ​ശി മൂ​സ​യി​ൽ നി​ന്നാ​ണ് ക​റ​ൻ​സി പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി 8.45ന് ​ഗോ എ​യ​ർ വി​മാ​ന​ത്തി​ൽ ദു​ബാ​യി​ൽ പോ​കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു മൂ​സ. ക​സ്റ്റം​സും സി​ഐ​എ​സ്എ​ഫും ചേ​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​സ​യി​ൽ നി​ന്ന് ക​റ​ൻ​സി ക​ണ്ടെ​ടു​ത്ത​ത്. ഡോ​ള​ർ, ദി​ർ​ഹം, ദി​നാ​ർ തു​ട​ങ്ങി​യ​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി കു​വൈ​ത്തി​ൽ നി​ന്ന് എ​ത്തി​യ ഗോ ​എ​യ​ർ വി​മാ​ന​യാ​ത്ര​ക്കാ​ര​നാ​യ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് കു​ഞ്ഞി​യി​ൽ നി​ന്ന് 2000 പാ​യ്ക്ക​റ്റ് വി​ദേ​ശ നി​ർ​മി​ത സി​ഗ​ര​റ്റ് ക​സ്റ്റം​സ് ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ മ​ധു​സൂ​ദ​ന​ൻ ഭ​ട്ട്, സൂ​പ്ര​ണ്ടു​മാ​രാ​യ പി.​സി.​ചാ​ക്കോ, സ​ന്തോ​ഷ് കു​മാ​ർ, ജ്യോ​തി ല​ക്ഷ്മി, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ശോ​ക് കു​മാ​ർ, ജോ​യ് സെ​ബാ​സ്റ്റ്യ​ൻ, യു​ഗ​ൽ കു​മാ​ർ സിം​ഗ്, ഹ​വി​ൽ​ദാ​ർ​മാ​രാ​യ മു​കേ​ഷ്, പാ​ർ​വ​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related posts