ഇനി ടേക്ക്ഓഫ്; ക​ണ്ണൂ​രി​ൽ എ​യ​ർ​ക്രാ​ഫ്റ്റ് പ​രീ​ക്ഷ​ണം; വ​ലി​യ യാ​ത്ര​വി​മാ​നം റ​ൺ​വേ​യി​ലി​റ​ങ്ങി

ക​ണ്ണൂ​ർ: ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ന്തി​മ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് എ​യ​ർ​ക്രാ​ഫ്റ്റ് പ​രീ​ക്ഷ​ണ​ത്തി​ന് വ​ലി​യ യാ​ത്രാ​വി​മാ​നം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് വി​മാ​നം ക​ണ്ണൂ​രി​ൽ ഇ​റ​ങ്ങി​യ​ത്.

190 സീ​റ്റു​ക​ളു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ബോ​യിം​ഗ് വി​മാ​ന​മാ​ണ് ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. അ​ന്താ​രാ​ഷ്ട്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ നി​ബ​ന്ധ​ന പ്ര​കാ​ര​മു​ള്ള ഡി​വി​ആ​ർ​ഒ പ​രീ​ക്ഷ​ണ​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​മാ​ണ് യാ​ത്രാ​വി​മാ​നം എ​ത്തി​യ​ത്.

Related posts