സി​പി​എം ക​ണ്ണൂ​ർ നേ​തൃ​ത്വം ഇ​ട​പെ​ടു​ന്നു; കി​യാ​ൽ എം​ഡി പി.​ബാ​ല​കി​രണിനെ മാ​റ്റി​യേ​ക്കും; തു​ള​സീ​ദാ​സി​നെ വീ​ണ്ടും എം​ഡി​യാ​ക്കാ​ൻ സാ​ധ്യ​ത

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ലി​മി​റ്റ​ഡ് (കി​യാ​ൽ) എം​ഡി സ്ഥാ​ന​ത്തു നി​ന്നും പി. ​ബാ​ല​കി​ര​ണെ മാ​റ്റാ​ൻ സാ​ധ്യ​ത. എം​ഡി​യാ​യി മു​ൻ എ​യ​ർ ഇ​ന്ത്യാ ചെ​യ​ർ​മാ​നും മു​ൻ കി​യാ​ൽ എം​ഡി​യു​മാ​യ വി. ​തു​ള​സീ​ദാ​സി​നെ വീ​ണ്ടും നി​യ​മി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

കി​യാ​ലി​ൽ ന​ട​ക്കു​ന്ന നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം നേ​തൃ​ത്വ​വു​മാ​യി പി. ​ബാ​ല​കി​ര​ണ് അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യ​താ​യി സൂ​ച​ന​യു​ണ്ട്. ഇ​തി​നെ തു​ട​ർ​ന്ന് എം​ഡി സ്ഥാ​ന​ത്തു നി​ന്നും ബാ​ല​കി​ര​ണെ മാ​റ്റാ​ൻ സി​പി​എം നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് അ​റി​യു​ന്ന​ത്.​അ​ടു​ത്ത കാ​ബി​ന​റ്റി​ൽ തി​രു​മാ​ന​മു​ണ്ടാ​വു​മെ​ന്ന​റി​യു​ന്നു.

കി​യാ​ൽ എം​ഡി​യും ടൂ​റി​സം ഡ​യ​ക്ട​റും മു​ൻ ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി. ​ബാ​ല​കി​ര​ൺ ഇ​പ്പോ​ൾ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​വു​മാ​യി വി​ദേ​ശ​ത്താ​ണ്. 2017 ജൂ​ണി​ൽ തു​ള​സീ​ദാ​സ് കി​യാ​ൽ എം​ഡി സ്ഥാ​നം രാ​ജി​വ​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് ബാ​ല​കി​ര​ണി​നെ സ​ർ​ക്കാ​ർ ആ​സ്ഥാ​ന​ത്തേ​ക്ക് നി​യോ​ഗി​ച്ച​ത്.

തു​ള​സീ​ദാ​സ് എ​യ​ർ ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​നാ​യി​രി​ക്കെ എ​യ​ർ ഇ​ന്ത്യ​യി​ൽ ന​ട​ന്ന ചി​ല ഇ​ട​പാ​ടു​ക​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം കി​യാ​ൽ എം​ഡി സ്ഥാ​നം രാ​ജി​വ​ച്ച​ത്.

Related posts