കേ​​​​ര​​​​ള​​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ യു​​​വ​​​തി​​​! കോ​വി​ഡ് ​മു​ക്തയായ യുവതി ‍​കു​ഞ്ഞിനു ജന്മംനല്കി; കേരളത്തിന് വീണ്ടും അഭിമാനം

പ​​​​രി​​​​യാ​​​​രം: ക​​​​ണ്ണൂ​​​​ർ ഗ​​​​വ.​ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ്ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍​നി​​​​ന്ന് കോ​​​​വി​​​​ഡ് രോ​​​​ഗ​​​​മു​​​​ക്തി​​​​നേ​​​​ടി​​​​യ യു​​​​വ​​​​തി ആ​​​​ണ്‍​കു​​​​ഞ്ഞി​​​​നു ജ​​​​ന്മം​​​ന​​​​ൽ​​​​കി. കോ​​​​വി​​​​ഡ്​​​​മു​​​​ക്തി നേ​​​​ടി​​​​യ ശേ​​​ഷം കു​​​ഞ്ഞി​​​ന് ജ​​​ന്മം​​​ന​​​ല്കു​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ യു​​​വ​​​തി​​​യാ​​​ണി​​​വ​​​ർ.

ആ​​​ദ്യ​​​ത്തേ​​​ത് കാ​​​സ​​​ർ​​​ഗോ​​​ഡ് സ്വ​​​ദേ​​​ശി​​​യാ​​​ണ്. അ​​​തും ക​​​​ണ്ണൂ​​​​ർ ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​ടെ ​​ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണു യു​​​​വ​​​​തി ആ​​​​ണ്‍​കു​​​​ഞ്ഞി​​​​നു ജ​​​​ന്മം​​ന​​​​ല്കി​​​​യ​​​​ത്.

പ​​​തി​​​നൊ​​​ന്നോ​​​ടെ യു​​​​വ​​​​തി​​​​യെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ തി​​യ​​​​റ്റ​​​​റി​​​​ലേ​​​​ക്ക് മാ​​​​റ്റി​​​​യി​​​​രു​​​​ന്നു. ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​അ​​​​ജി​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്തി​​​​ല്‍ ഡോ. ​​​​ബീ​​​​ന ജോ​​​​ര്‍​ജ്, അ​​​​ന​​​​സ്‌​​​​തേ​​​​ഷ്യ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ. ​​​​സു​​​​രി, ന​​​​ഴ്‌​​​​സിം​​​​ഗ് ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​യ ഷി​​​​ല്ലി, ലി​​​​സി, അ​​​​ന​​​​സ്‌​​​​തേ​​​​ഷ്യ ടെ​​​​ക്നീ​​​​ഷ്യ​​​​ന്‍ ശ​​​​ര​​​​ണ്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണ് ശ​​​​സ്ത്ര​​​​ക്രി​​​​യാ​​​​സം​​​​ഘ​​​​ത്തി​​​​ല്‍ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

പീ​​​​ഡി​​​​യാ​​​​ട്രി​​​​ക് വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​എം.​​​​ടി.​​​​പി. ​മു​​​​ഹ​​​​മ്മ​​ദി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം 3.25 ഗ്രാം ​​​​തൂ​​​​ക്ക​​​​മു​​​​ള്ള കു​​​​ഞ്ഞി​​​​നെ പി​​​​ന്നീ​​​​ട് ഐ​​​​സി​​​​യു​​​​വി​​​​ലേ​​​​ക്കു മാ​​​​റ്റി. അ​​​​മ്മ​​​​യും കു​​​​ഞ്ഞും സു​​​​ഖം​​​​പ്രാ​​​​പി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​താ​​​​യി ഡോ​​​​ക്‌​​​​ട​​​​ര്‍​മാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

കോ​​​​വി​​​​ഡ് ബാ​​ധി​​ച്ച ക​​​​ണ്ണൂ​​​​ര്‍ ചെ​​​​റു​​​​വാ​​​​ഞ്ചേ​​​​രി സ്വ​​​​ദേ​​​​ശി​​​​നി​​​​യെ 17 നാ​​​​ണ് മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത്. 27ന് ​​​​അ​​​​യ​​​​ച്ച അ​​​​വ​​​​സാ​​​​ന​​​​ഫ​​​​ല​​​​വും നെ​​​​ഗ​​​​റ്റീ​​​​വാ​​​​ണെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു​​വെ​​​​ങ്കി​​​​ലും ഡോ​​​​ക്‌​​​​ട​​​​ര്‍​മാ​​​​രു​​​​ടെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍​ത്ത​​​​ന്നെ തു​​​​ട​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ക​​ർ​​മ​​നി​​ര​​ത​​രാ​​യ ഡോ​​​​ക്‌​​​​ട​​​​ര്‍​മാ​​​​രും ജീ​​​​വ​​​​ന​​​​ക്കാ​​​​രും അ​​​​ഭി​​​​ന​​​​ന്ദ​​​​നം അ​​​​ര്‍​ഹി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ ഡോ. ​​​​എ​​​​ന്‍.​ റോ​​​​യ്, മെ​​​​ഡി​​​​ക്ക​​​​ല്‍ സൂ​​​​പ്ര​​​​ണ്ട് ഡോ. ​​​​കെ.​ സു​​​​ദീ​​​​പ് എ​​​​ന്നി​​​​വ​​​​ര്‍ പ​​റ​​ഞ്ഞു.

കോ​​​​വി​​​​ഡ് സം​​​​ശ​​​​യ​​​​ത്തി​​​​ല്‍ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ല്‍ ക​​​​ഴി​​​​യ​​​​വേ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ല്‍ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ യു​​​​വ​​​​തി മു​​മ്പ് ആ​​​​ണ്‍​കു​​​​ഞ്ഞി​​​​നു ജ​​​​ന്മം​​​​ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ല്‍, പി​​​​ന്നീ​​​​ട് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ രോ​​​​ഗ​​​​ബാ​​​​ധ​​​​യി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നു. രാ​​​​ജ്യ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി കോ​​​​വി​​​​ഡ് ചി​​​​കി​​​​ത്സ​​​​യി​​​​ല്‍ ക​​​​ഴി​​​​യ​​​​വേ യു​​​​വ​​​​തി പ്ര​​​​സ​​​​വി​​​​ച്ച​​​​ത് ഡ​​​​ല്‍​ഹി എ​​​​യിം​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു.

Related posts

Leave a Comment