ഭി​ന്ന​താ​ൽ​പ​ര്യം: ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ​നി​ന്ന് ക​പി​ൽ ദേ​വ് രാ​ജി​വ​ച്ചു

മും​ബൈ: ഭി​ന്ന​താ​ല്‍​പ​ര്യ വി​ഷ​യ​ത്തി​ല്‍ പ​രാ​തി ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ബി​സി​സി​ഐ ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ​നി​ന്ന് ക​പി​ൽ ദേ​വ് രാ​ജി​വ​ച്ചു. മൂ​ന്നം​ഗ ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ ത​ല​വ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. നേ​ര​ത്തെ സ​മി​തി അം​ഗ​ങ്ങ​ളി​ലൊ​രാ​ളാ​യ ശാ​ന്ത രം​ഗ​സ്വാ​മി രാ​ജി​വ​ച്ചി​രു​ന്നു.

രാ​ജി​ക്ക് കാ​ര​ണം എ​ന്താ​ണെ​ന്ന് ക​പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​രു​ടെ സ​മി​തി​യെ അ​ദ്ദേ​ഹം ഇ-​മെ​യി​ലൂ​ടെ ത​ന്‍റെ തീ​രു​മാ​നം അ​റി​യി​ച്ചു. 2019 ജൂ​ലൈ മാ​സ​ത്തി​ലാ​ണ് ക​പി​ലി​നെ ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ നി​യ​മി​ക്കു​ന്ന​ത്.

ക​പി​ൽ​ദേ​വ്, അ​ൻ​ശു​മാ​ൻ ഗെ​യ്ക്‌​വാ​ദ്, ശാ​ന്താ​രം​ഗ​സ്വാ​മി എ​ന്നി​വ​രു​ടെ മൂ​ന്നം​ഗ സ​മി​തി​യാ​ണ് ര​വി ശാ​സ്ത്രി​യെ പ​രി​ശീ​ല​ക​നാ​യി വീ​ണ്ടും നി​യ​മി​ച്ച​ത്. ഈ ​മൂ​ന്നു പേ​ർ​ക്കും ഭി​ന്ന​താ​ത്പ​ര്യ വി​ഷ​യ​ത്തി​ൽ ബി​സി​സി​ഐ എ​ത്തി​ക്സ് ക​മ്മി​റ്റി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

സ​മി​തി​യം​ഗ​ത്വ​ത്തി​നു പു​റ​മെ ബി​സി​സി​ഐ​യി​ൽ മ​റ്റു സ്ഥാ​ന​ങ്ങ​ളും ഇ​വ​ർ വ​ഹി​ക്കു​ന്നെ​ണ്ടെ​ന്നാ​യി​രു​ന്നു പ​രാ​തി. സ​മി​തി​യം​ഗ​ങ്ങ​ൾ ഭി​ന്ന​താ​ത്പ​ര്യ വി​ഷ​യ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചി​ട്ടു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ ഇ​വ​ർ ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ളും അ​സാ​ധു​വാ​കും.

Related posts