സ്ഥാപനം തുടങ്ങിയില്ല! വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പങ്കാളിത്തം വാഗ്ദാനം നല്‍കി ദമ്പതികള്‍ തട്ടിയെടുത്തത് 18.5 ലക്ഷം

ക​ണ്ണൂ​ർ: വ​സ്ത്ര വ്യാ​പാ​രം തു​ട​ങ്ങു​ന്ന​തി​ന് പാ​ർ​ട്ണ​ർ​ഷി​പ്പ് ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 18.5 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ദ​ന്പ​തി​ക​ൾ​ക്കെ​തി​രെ കേ​സ്.

കോ​ഴി​ക്കോ​ട് കാ​ർ​ത്തി​ക​പ​ള്ളി വ​ല്യാ​പ്പ​ള്ളി​യി​ലെ നെ​രോ​ത്ത് പ​റ​മ്പ​ത്ത് അ​ഷ​റ​ഫ് (49), ഭാ​ര്യ ജ​സീ​ല (48) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ക​ണ്ണൂ​ർ‌ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ണ്ണോം​ത്തും​ചാ​ലി​ൽ താ​മ​സ​ക്കാ​ര​നാ​യ മാ​ത​മം​ഗ​ലം സ്വ​ദേ​ശി ക​ള​രി​ക്ക​ണ്ടി ആ​രി​ഫാ​ണ് പ​രാ​തി​ക്കാ​ര​ൻ.

ക​ണ്ണൂ​ർ മാ​ളി​ൽ മ​ഹീ​ന്ദ്ര റീ​ട്ടെ​യി​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ ടെ​ക്സ്റ്റെ​യി​ൽ ഷോ​റും തു​ട​ങ്ങാ​ൻ പാ​ർ​ട്ണ​ർ​ഷി​പ്പ് ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ണം വാ​ങ്ങി വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് കേ​സ്.

2016 ഏ​പ്രി​ൽ 24ന് 3.5 ​ല​ക്ഷം രൂ​പ​യും 2016 മേ​യ് 10ന് ​ഏ​ഴ​ര​ല​ക്ഷ​ത്തി​ന്‍റെ ര​ണ്ടു ചെ​ക്കു​ക​ളും ന​ൽ​കി​യ​താ​യി പ​റ​യു​ന്നു.

മാ​ത്ര​മ​ല്ല സ്ഥാ​പ​നം ഒ​രു​ക്കു​ന്ന​തി​നാ​യി 25 ല​ക്ഷം രൂ​പ​യു​ടെ മ​റ്റു ബാ​ധ്യ​ത​ക​ൾ വ​ന്നെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.​എ​ന്നാ​ൽ സ്ഥാ​പ​നം തു​ട​ങ്ങു​ക​യോ വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്യാ​തെ വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് കേ​സ്.

Related posts

Leave a Comment