കര്‍ണാടകയില്‍ ഉദിച്ചുയര്‍ന്ന് കോണ്‍ഗ്രസ് ! ലോക്‌സഭ തെരഞ്ഞെടുപ്പിലെ വമ്പന്‍തോല്‍വിയ്ക്കു ശേഷം കോണ്‍ഗ്രസിന്റെ അമ്പരപ്പിക്കുന്ന തിരിച്ചുവരവ് രാഷ്ട്രീയ നിരീക്ഷകരെപ്പോലും അത്ഭുതപ്പെടുത്തുന്നു…

ബംഗളുരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിയു സഖ്യത്തെ നിലംപരിശാക്കിയാണ് ബിജെപി വെന്നിക്കൊടി പാറിച്ചത്. എന്നാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ കേന്ദ്രത്തില്‍ അധികാരത്തിലേറ്റതിനു തൊട്ടു പിന്നാലെ പുറത്തുവന്നതിനു തൊട്ടുപിന്നാലെ കര്‍ണാടകയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ അമ്പരിപ്പിക്കുന്ന വിജയം രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ പോലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.

ഷാഫി പറമ്പില്‍ എംഎല്‍എ പരസ്യമായി തന്റെ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യത്തോടെ ഷാഫി ഫേസ്ബുക്കില്‍ രംഗത്തു വരികയും ചെയ്തു.”ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വലിയ വിജയത്തിന് ശേഷം 29നാണ് വോട്ടെടുപ്പ് നടന്നതെന്നതും ഷാഫി ഫേസ്ബുക്കില്‍ ഓര്‍മിപ്പിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങാന്‍ കാരണമായത് ജനതാദള്‍ സെക്യുലറുമായുള്ള സഖ്യമാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്ലി കുറ്റപ്പെടുത്തിയിരുന്നു.

ജെഡിഎസുമായുള്ള സഖ്യം തിരഞ്ഞെടുപ്പില്‍ വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന വീരപ്പമൊയ്ലിയുടെ പ്രസ്താവന വന്‍ വിവാദത്തിനു വഴിവച്ചു. പ്രചാരണ സമയത്ത് ജെഡിയു പ്രവര്‍ത്തകര്‍ കോണ്‍ഗ്രസുമായി സഹകരിച്ചില്ലെന്നും പാഠം പഠിക്കാന്‍ സമയമായെന്നും വീരപ്പ മൊയ്ലി കുറ്റപ്പെടുത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 28 സീറ്റുകളില്‍ രണ്ടെണ്ണം മാത്രമാണ് കോണ്‍ഗ്രസ്-ജെഡി(എസ്) സഖ്യത്തിനു നേടാനായത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും തനിച്ചാണ് മത്സരിച്ചത്.

താഴെത്തട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇപ്പോഴും സ്വാധീനമുണ്ടെന്നു തെളിയിക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം. 61 തദ്ദേശ സ്ഥാപനങ്ങളിലായി 1361 വാര്‍ഡുകളിലേക്കാണ് മത്സരം നടന്നത്. ഇതില്‍ ഫലമറിവായ 1221 സീറ്റുകളില്‍ 509 സീറ്റും കോണ്‍ഗ്രസ് നേടി. ബിജെപി 366, ജെഡിഎസ് 174, സ്വതന്ത്രര്‍ 160 എന്നിങ്ങനെയാണ് മറ്റു സീറ്റുനില. ടൗണ്‍ മുനിസിപ്പാലിറ്റി, സിറ്റി മുനിസിപ്പാലിറ്റി വിഭാഗങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റം ദൃശ്യമായപ്പോള്‍ ടൗണ്‍ പഞ്ചായത്തുകളില്‍ ബിജെപിയാണ് നേട്ടമുണ്ടാക്കിയത്. എന്തായാലും സംഭവം രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ പോലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Related posts