സ​പ്ലൈ​കോ മെ​ഡിക്കൽ. ഷോ​പ്പി​ൽനി​ന്ന് ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി ; മു​ക്ക​ത്ത് സി​പി​എം- സി​പി​ഐ പോ​ര് രൂ​ക്ഷം

മു​ക്കം: മു​ക്കം ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​പ്ലൈ​കോ മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ നി​ന്ന് ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി. 12 വ​ർ​ഷ​ത്തോ​ള​മാ​യി മെ​ഡി​ക്ക​ൽ ഷോ​പ്പി​ലെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന സ​ജി​ൻ ദാ​സി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പി​രി​ച്ചു​വി​ട്ട​ത്.

ഇ​യാ​ൾ സി​ഐ​ടി​യു സം​ഘ​ട​ന​യി​ൽ പെ​ട്ട ആ​ള​ല്ല​ന്നു പ​റ​ഞ്ഞാ​ണ് പി​രി​ച്ചു വി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് സി​ഐ​ടി​യു ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജോ​ണി എ​ട​ശ്ശേ​രി പ​റ​ഞ്ഞു. മ​ന്ത്രി​ത​ല​ത്തി​ല​ട​ക്കം ഇ​ട​പെ​ട​ൽ ന​ട​ത്തി​യാ​ണ് പി​രി​ച്ചു​വി​ട​ൽ ന​ട​ത്തി​യ​തെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. എ​ഐ​ടി​യു​സി മെ​മ്പ​ർ​ഷി​പ്പ് എ​ടു​ക്കു​ന്ന​തി​നാ​യി ത​ന്നെ നി​ർ​ബ​ന്ധി​ച്ചി​രു​ന്ന​താ​യും എ​ന്നാ​ൽ താ​ൻ അ​തി​ന് വ​ഴ​ങ്ങി​യി​ല്ല​ന്നും സ​ജി​ൻ ദാ​സ് പ​റ​ഞ്ഞു.

അ​തേ സ​മ​യം സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​യോ​ര മേ​ഖ​ല​യി​ൽ സി​പി​ഐ, സി​പി​എം പോ​ര് രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്.
സി​പി​ഐ​യു​ടെ പ്രാ​ദേ​ശി​ക നേ​തൃ​ത്വം ഇ​ട​പെ​ട്ടാ​ണ് ഇ​ത്ത​രം തീ​രു​മാ​ന​മെ​ടു​പ്പി​ച്ച​തെ​ന്നാ​ണ് സി​പി​എം നേ​തൃ​ത്വം പ​റ​യു​ന്ന​ത്. പി​രി​ച്ചു​വി​ട്ട തൊ​ഴി​ലാ​ളി​യെ തി​രി​ച്ചെ​ടു​ത്തി​ല്ല​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും സി​പി​എ​മ്മും സി​ഐ​ടി​യു​വും അ​റി​യി​ച്ചു. സ​പ്ലൈ​കോ മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ ഫാ​ർ​മ​സി​ഡി​ഗ്രി​യു​ള്ള​വ​ർ മാ​ത്രം മ​തി​യെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​ണ് സ​ജി​ൻ ദാ​സി​ന്‍റെ പു​റ​ത്താ​ക​ലി​ന് വ​ഴി​വെ​ച്ച​ത്.

ഇ​തോ​ടെ ഇ​യാ​ളെ തൊ​ട്ട​ടു​ത്ത സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലേ​ക്ക് മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും അ​വി​ടെ നി​ന്ന് പി​രി​ഞ്ഞു പോ​യ എ ​ഐ​ടി​യു​സി പ്ര​വ​ർ​ത്ത​ക​ന് പ​ക​രം എ​ഐ​ടി​യു​സി ക്കാ​ര​നെ മാ​ത്ര​മേ നി​യ​മി​ക്കൂ എ​ന്നാ​ണ് സി​പി​ഐ നി​ല​പാ​ട്പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് സി.​ഐ.​ടി.​യു നേ​താ​ക്ക​ളാ​യ ജോ​ണി എ​ട​ശ്ശേ​രി, പി.​ടി.​ബാ​ബു ,എ.​ക​ല്യാ​ണി​കു​ട്ടി, പ്ര​ജി​ത പ്ര​ദീ​പ്, എ.​കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം.​ബി.​വി​ജ​യ​കു​മാ​ർ, കെ.​ബാ​ബു നേ​തൃ​ത്വം ന​ൽ​കി .

Related posts