നന്മയു​ടെ വെ​ളി​ച്ചവുമായി കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ലെ പെ​ണ്‍​ക​രു​ത്ത് ;  വാട്സ് ആപ്പ് ഗ്രൂപ്പായ ടാക്സിന്‍റെ പ്രവർത്തന രീതികൾ ഇങ്ങനെ…

വ​ട​ക​ര: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​കി കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ലെ പെ​ണ്‍​കൂ​ട്ടാ​യ്മ ന·​യു​ടെ വെ​ളി​ച്ചം പ​ക​രു​ന്നു. ടാ​സ്ക് എ​ന്ന വാ​ട്ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​പെ​ട്ട​വ​ർ​ക്ക് ഇ​പ്പോ​ഴും ആ​ശ്വാ​സം പ​ക​രു​ക​യാ​ണ് ഈ ​വ​നി​താ സം​ഘം.

പ്ര​ള​യ​കാ​ല​ത്ത് വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ അ​രി​യും മ​റ്റു സാ​ധ​ന​ങ്ങ​ളും ഇ​വ​ർ എ​ത്തി​ച്ചു​ന​ൽ​കി. കാ​ർ​ത്തി​ക​പ്പ​ള്ളി പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ നി​ന്നാ​ണ് റേ​ഷ​ൻ അ​രി ശേ​ഖ​രി​ച്ച് ഇ​തി​നു വ​ഴി ക​ണ്ടെ​ത്തി​യ​ത്. കോ​ള​നി​ക​ളി​ലെ അ​വ​സ്ഥ നേ​രി​ൽ ക​ണ്ട് മ​ന​സി​ലാ​ക്കി​യ സം​ഘം വീ​ണ്ടു​മെ​ത്തി. തു​ണി​ത്ത​ര​ങ്ങ​ൾ, പാ​യ​ക​ൾ, കു​ട്ടി​ക​ൾ​ക്ക് ബാ​ഗ്, നോ​ട്ട്ബു​ക്ക് എ​ന്നി​വ​യാ​ണ് ഇ​വ​ർ ര​ണ്ടാം വ​ര​വി​ൽ കൈ​മാ​റി​യ​ത്.

വേ​ള​ത്ത് പ്ര​ള​യ​ത്തി​നി​ട​യി​ൽ വെ​ള്ള​ത്തി​ൽ വീ​ണു മ​രി​ച്ച അ​നീ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് താ​ങ്ങും ത​ണ​ലു​മേ​കു​ന്ന​തി​നു വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങു​ക​യാ​ണ് ഈ ​പെ​ണ്‍​കൂ​ട്ടാ​യ്മ. വൃ​ക്ക രോ​ഗി​ക​ളാ​യ നി​ര​വ​ധി പേ​ർ​ക്ക് ഇ​വ​ർ സ​ഹാ​യം ന​ൽ​കി​യി​ട്ടു​ണ്ട്. വി​ജി​ന പ്ര​സി​ഡ​ന്‍റും ര​ൻ​സി സെ​ക്ര​ട്ട​റി​യും സ​ജി​ന ഖ​ജാ​ൻ​ജി​യു​മാ​യ കൂ​ട്ടാ​യ്മ​ക്ക് ഈ ​പ്ര​ദേ​ശ​ത്തെ ചെ​റു​പ്പ​ക്കാ​രു​ടെ അ​ക​മ​ഴി​ഞ്ഞ പ്രോ​ത്സാ​ഹ​ന​മു​ണ്ട്. പു​തു​ത​ല​മു​റ​യെ കൂ​ടെ കൂ​ട്ടാ​ൻ ഈ ​കൂ​ട്ടാ​യ്മ ശ്ര​മം ന​ട​ത്തി​വ​രു​ന്നു.

Related posts