ക​റു​ക​ച്ചാ​ലി​ലെ റോ​ഡു​ക​ൾ വീണ്ടും കു​രു​തി​ക്ക​ള​മാ​കു​ന്നു; ഇന്നലെ അപകടത്തിൽ പൊലിഞ്ഞത് രണ്ടു യുവാക്കളുടെ ജീവൻ

ക​റു​ക​ച്ചാ​ൽ: ക​റു​ക​ച്ചാ​ലി​ലെ റോ​ഡു​ക​ൾ വീ​ണ്ടും കു​രു​തി​ക്ക​ള​മാ​കു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യി. ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ര​ണ്ട് പേ​ർ മ​രി​ച്ച​ത്.

നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ക​റു​ക​ച്ചാ​ൽ ദൈ​വം​പ​ടി വി​ത്തി​രി​കു​ന്നേ​ൽ നാ​രാ​യ​ണ​ന്‍റെ മ​ക​ൻ ധ​ന​രാ​ജ് (25), പ​രു​ത്തി​മൂ​ട് താ​ന്നി​ക്ക​ൽ മ​ധു​വി​ന്‍റെ മ​ക​ൻ നി​ഥി​ൻ (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ഥി​ന്‍റെ സ​ഹോ​ദ​ര​ൻ ജി​തി​നെ (18) കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഓ​ട്ടോ ഡ്രൈ​വ​ർ ചേ​റ്റു​ത​ട​ത്തി​ൽ സി.​പി. അ​ജ​യ​ൻ (41), മാ​മു​ണ്ട കി​ഴ​ക്കേ​പ്പ​റ​ന്പി​ൽ കെ.​ആ​ർ. വി​ജ​യ​ൻ (60), മാ​മു​ണ്ട പ​ടി​ക്കാ​ക്കു​ളം ഷാ​ർ​ളി (46) എ​ന്നി​വ​രെ ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 9.30നു ​ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ർ റോ​ഡി​ൽ എ​ൻ​എ​സ്എ​സ് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു നി​ന്നും ക​റു​ക​ച്ചാ​ലി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ റോ​ഡി​ൽ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റി​ലേ​റെ വാ​ഴൂ​ർ റോ​ഡി​ൽ ഗ​താ​ഗ​തം മു​ട​ങ്ങി. ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഗ​താ​ഗ​തം പു​ന: സ്ഥാ​പി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ഹെ​ൽ​മ​റ്റ് ഇ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Related posts