യ​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് അ​ഞ്ചു​ല​ക്ഷം രൂ​പ ക​വ​ർ​ന്നു; ജ​ഹാം​ഗീ​റും സം​ഘ​വുമാണ് പണം കവർന്നതെന്ന് പരിക്കേറ്റ ജീമോൻ

നെ​ടു​മ​ങ്ങാ​ട് : പ​ണ​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ എ​ടു​ത്തു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​യാ​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് അ​ഞ്ചു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. മ​ന്നൂ​ർ​ക്കോ​ണം – പ​ന​യ്ക്കോ​ട് റോ​ഡി​ൽ മു​തി​യ​ങ്കാ​വി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മു​തി​യ​ങ്കാ​വി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് കേ​ന്ദ്ര​ത്തി​ൽ നി​ന്ന് സ്വ​ർ​ണ​മെ​ടു​ക്കാ​ൻ​വ​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ജീ​മോ​നെ​യാ​ണ് (35) കാ​റി​ലെ​ത്തി​യ സം​ഘം ആ​ക്ര​മി​ച്ച് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് പ​ണം​ത​ട്ടി​യെ​ടു​ത്ത​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജീ​മോ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​പ​ഴ​യ പ​ണ​യാ​ഭ​ര​ണം ബാ​ങ്കി​ൽ നി​ന്നും എ​ടു​ത്ത് വി​ൽ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന എ​ജ​ന്‍റാ​ണ് ജീ​മോ​നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

​അ​ഞ്ചു​തെ​ങ്ങു സ്വ​ദേ​ശി​യും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യു​മാ​യ ജ​ഹാം​ഗീ​റും സം​ഘ​വു​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.​നെ​ടു​മ​ങ്ങാ​ട്,വ​ലി​യ​മ​ല സി​ഐ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Related posts

Leave a Comment