പ​ള്ളു​രു​ത്തി​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​ന് കു​ത്തേ​റ്റു; സഹോദരിയുടെ മകളെ ശല്യം ചെയ്തത്  ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം

പ​ള്ളു​രു​ത്തി: പ​ള്ളു​രു​ത്തി​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ വീ​ട്ടി​ൽ ക​യ​റി കു​ത്തിപ്പരി​ക്കേ​ൽ​പ്പി​ച്ചു. കോ​ൺ​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ.​ശ്രീ​കു​മാ​റി​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശ്രീ​കു​മാ​റി​ന്‍റെ വ​യ​റി​ലും മു​തു​കി​ലും ആ​ഴ​ത്തി​ലു​ള്ള മു​റി​വേ​റ്റി​ട്ടു​ണ്ട്.

കു​മ്പ​ള​ങ്ങി പു​ഴ​യോ​രം റി​സോ​ർ​ട്ടി​നു സ​മീ​പം താ​മ​സി​ക്കു​ന്ന വി​ൽ​ഫ്ര​ഡി​നു വേ​ണ്ടി പ​ള്ളു​രു​ത്തി സി.​ഐ ജോ​യ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ട​ക്കൊ​ച്ചി​യി​ലെ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന ശ്രീ​കു​മാ​റി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ളെ കോ​ള​ജി​ലെ മ​റ്റൊ​രു വി​ദ്യാ​ർ​ഥി ശ​ല്യ​പ്പെ​ടു​ത്തു​ന്ന​തു ചോ​ദ്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

പ​രി​ക്കേ​റ്റ ശ്രീ​കു​മാ​റി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts