മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ എം.​കു​ഞ്ഞി​മൂ​സ നിര്യാതനായി

വ​ട​ക​ര: മാ​പ്പി​ള​പ്പാ​ട്ട് ഗായകൻ എം.​കു​ഞ്ഞി​മൂ​സ (91 ) നിര്യാത നായി. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ന്ത്യ​ശ്വാ​സം വ​ലി​ച്ച​ത്. ഗാ​യ​ക​ൻ താ​ജുദ്ദീ​ൻ വ​ട​ക​ര മ​ക​നാ​ണ്. ഏ​ഴ് പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ലം മാ​പ്പി​ള​പ്പാ​ട്ട്, ല​ളി​ത​ഗാ​നം, ഗാ​ന​ര​ച​യി​താ​വ്, ഗാ​യ​ക​ൻ, സം​ഗീ​ത​ജ്ഞ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ചു.

ത​ല​ശേ​രി​യി​ലെ പ​രേ​ത​രാ​യ അ​ബ്ദു​ള്ള​യു​ടെ​യും മ​റി​യ​ത്തി​ന്‍റെ​യൂം മ​ക​നാ​യി 1928 ലാ​യി​രു​ന്നു ജ​ന​നം. പ്രാ​രാ​ബ്ദ​ങ്ങ​ളു​ടെ ന​ടു​വി​ൽ പി​റ​ന്ന കു​ഞ്ഞി​മൂ​സ ചു​മ​ട്ട് തൊ​ഴി​ൽ ചെ​യ്തെ​ങ്കി​ലും ഗാ​ന​ങ്ങ​ളോ​ടു​ള്ള താ​ൽ​പ​ര്യ​വും ആ​ലാ​പ​ന മി​ടു​ക്കും അ​ദ്ദേ​ഹ​ത്തെ സം​ഗീ​ത മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ര​നാ​യ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ കെ.​രാ​ഘ​വ​ൻ മാ​സ്റ്റ​റു​മാ​യു​ള്ള പ​രി​ച​യ​മാ​ണ് ഗാ​ന​രം​ഗ​ത്ത് സ്ഥി​ര​സാ​ന്നി​ധ്യ​മാ​യി മാ​റാ​ൻ അ​വ​സ​ര​മാ​യ​ത്. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വും ആ​കാ​ശ​വാ​ണി കോ​ഴി​ക്കോ​ട് നി​ല​യം പ്ര​ത്യേ​ക ക്ഷ​ണി​താ​വു​മാ​ണ്.

ഭാ​ര്യ: പ​രേ​ത​യാ​യ ന​ഫീ​സ. മ​റ്റു​ മ​ക്ക​ൾ: റം​ല, ഷാ​ഹി​ദ, മ​ഹ​സൂം, റ​സി​യ, ഫ​സ​ലു, സ​റീ​ന, മു​ബീ​ന. മ​രു​മ​ക്ക​ൾ: മൂ​ഹ​മ്മ​ദ​ലി, അ​ബൂ​ബ​ക്ക​ർ, ഉ​മ്മ​ർ​കു​ട്ടി, റ​ഹീ​ഷ, റം​ല, പ​രേ​ത​രാ​യ അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ്. വൈ​കീ​ട്ട് മൂ​ന്നി​നു കോ​ട്ട​ക്ക​ൽ ഇ​ലാ​ഹി​യ ജു​മു​അ മ​സ്ജി​ദി​ൽ മ​യ്യ​ത്ത് നി​സ്കാ​രം ന​ട​ക്കും. നാ​ലു മ​ണി​യോ​ടെ വ​ട​ക​ര ടൗ​ണ്‍​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വെ​ക്കു​ന്ന മൃ​ത​ദേ​ഹം അ​ഞ്ചി​ന് വ​ട​ക​ര വ​ലി​യ ജു​മു​അ​ത്ത് പ​ള്ളി​യി​ൽ ഖ​ബ​റ​ട​ക്കും.

Related posts