അ​ച്ഛ​ൻ വ​ഴ​ക്കു​പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ഒ​ൻ​പ​താം ക്ലാ​സു​കാ​ര​ൻ ജീവനൊടുക്കി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ക​ട്ട​പ്പ​ന: അ​മി​ത​മാ​യി മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ച​തി​നും വ​ലി​യ തു​ക​യ്ക്ക് റീ​ച്ചാ​ർ​ജ് ചെ​യ്ത​തി​നും പി​താ​വ് വ​ഴ​ക്ക് പ​റ​ഞ്ഞ​തി​ൽ മ​നം​നൊ​ന്ത് ഒ​ൻ​പ​താം ക്ലാ​സു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി.

ക​ട്ട​പ്പ​ന സു​വ​ർ​ണ​ഗി​രി ക​ല്യാ​ണ​ത്ത​ണ്ട് ക​റു​ക​പ്പ​റ​ന്പി​ൽ ബാ​ബു(​ര​വീ​ന്ദ്ര​ൻ)- ശ്രീ​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഗ​ർ​ഷോം(14) ആ​ണ് മ​രി​ച്ച​ത്. ക​ട്ട​പ്പ​ന ട്രൈ​ബ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്.

മൊ​ബൈ​ൽ ഗെ​യിം ക​ളി​ക്കാ​നാ​യി ക​ഴി​ഞ്ഞ​ദി​വ​സം ഗ​ർ​ഷോം 1500 രൂ​പ​യ്ക്ക് ഫോ​ണ്‍ റീ​ച്ചാ​ർ​ജ് ചെ​യ്തി​രു​ന്നു. ഇ​ത​റി​ഞ്ഞ​തോ​ടെ ചൊ​വ്വാ​ഴ്ച്ച പി​താ​വ് ശ​കാ​രി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ബാ​ബു​വും ശ്രീ​ജ​യും ജോ​ലി​ക്കു പോ​യ​തി​നു​പി​ന്നാ​ലെ ഗ​ർ​ഷോം മു​റി​യി​ൽ​ക​യ​റി ക​ത​ക​ട​ച്ചു. അ​നി​യ​ത്തിയും വ​ല്യ​മ്മ​യും ഈ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

ഏ​ല​ക്കാ​ട്ടി​ൽ ജോ​ലി​ക്കുപോയ അ​മ്മ വി​ളി​ച്ചി​ട്ട് കി​ട്ടാ​താ​യ​തോ​ടെ സ​മീ​പ വീ​ട്ടി​ലെ പാ​സ്റ്റ​റെ വി​ളി​ച്ച് വി​വ​രം അ​ന്വേ​ഷി​ച്ചു.

പാ​സ്റ്റ​ർ വ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് മു​റി​ക്കു​ള്ളി​ൽ ഗ​ർ​ഷോ​മി​നെ ഷാ​ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ്. സ​ഹോ​ദ​രി: ജി​സി​യ.

Related posts

Leave a Comment