പായലും പോളയും അടിഞ്ഞുകൂടി ശ്വാസംമുട്ടി മീനച്ചിലാറ്; വെള്ളം പൊങ്ങുമെന്ന ആശങ്കയിൽ സമീപവാസികൾ; നാട്ടുകാരുടെ ആവശ്യത്തിനു നേരെ കണ്ണടച്ച് അധികൃതർ

കോ​ട്ട​യം: പോ​ള​യും പാ​യ​ലും മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു​കൂ​ടി ശ്വാ​സം​മു​ട്ടി മീ​ന​ച്ചി​ലാ​റ്. മീ​ന​ച്ചി​ലാ​റി​ന്‍റെ കു​ട​മാ​ളൂ​ർ ഭാ​ഗ​ത്ത് പോ​ള​യും പാ​യ​ലും അ​ടി​ഞ്ഞു കൂ​ടി ഒ​ഴു​ക്കു ത​ട​സ​പ്പെ​ട്ട​താ​യി പ​രാ​തി ഉ​യ​രു​ന്നു.

മാ​സ​ങ്ങ​ൾ​ക്കു മു​ന്പു കു​ട​മാ​ളൂ​ർ ഭാ​ഗ​ത്ത് ആ​റ്റി​ലേ​ക്കു പ​തി​ച്ച ര​ണ്ടു മ​ര​ങ്ങ​ളും ഇ​തി​നോ​ടു ചേ​ർ​ന്നു. പോ​ള​യും പാ​യ​ലും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു കൂ​ടി​യ​തോ​ടെ ആ​റി​ലൂ​ടെ​യു​ള്ള ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടു. കു​ട​മാ​ളൂ​ർ തെ​ക്കേ​ട​ത്ത് മ​ന​യ്ക്ക് സ​മീ​പം ഏ​താ​ണ്ട് 700 മീ​റ്റ​റോ​ളം സ്ഥ​ല​ത്താ​ണ് പോ​ള​യും പാ​യ​ലും അ​ടി​ഞ്ഞു കൂ​ടി​യി​രി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ല്കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ‍​യു​ന്നു. ആ​ർ​പ്പു​ക്ക​ര, അ​യ്മ​നം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​ണ് ഇ​വി​ടെ. ഇ​തി​നു താ​ഴെ​യാ​യി ആ​റ്റി​ലേ​ക്കു​ള്ള ഓ​രു​വെ​ള്ളം ത​ട​യു​ന്ന​തി​നാ​യി ബ​ണ്ട് കെ​ട്ടി​യി​രു​ന്നു.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു അ​ധി​കൃ​ത​ർ ജെ​സി​ബി എ​ത്തി​ച്ച് ബ​ണ്ട് പൊ​ളി​ച്ചു മാ​റ്റി. ഈ ​സ​മ​യ​ത്ത് ആ​റ്റി​ലേ​ക്ക് ഒ​ടി​ഞ്ഞു വീ​ണ മ​ര​ങ്ങ​ളും പോ​ള​യും പാ​യ​ലും നീ​ക്കം ചെ​യ്യാ​നും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. മ​ര​ങ്ങ​ളും പോ​ള​യും പാ​യ​ലും അ​ടി​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ മീ​ന​ച്ചി​ലാ​റ് പോ​ലും തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

അ​ടി​യ​ന്ത​ര​മാ​യി അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ആ​റ്റി​ലെ മ​ര​ങ്ങ​ളും പോ​ള​യും പാ​യ​ലും നീ​ക്കി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന് കൈ​ര​ളി സ്ട്രീ​റ്റ് റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​പി. ര​മേ​ശ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment