കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍​സ് ന​ട​ക്കു​ന്ന സ്‌​കൂ​ളി​ന്റെ ഗേ​റ്റ് പൂ​ട്ടി എം​എ​ല്‍​എ ! പൂ​ട്ട് പൊ​ളി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട് മ​ന്ത്രി

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ള്‍ ടീ​മി​ന്റെ സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍​സ് ന​ട​ക്കു​ന്ന സ്‌​കൂ​ളി​ന്റെ ഗേ​റ്റ് പൂ​ട്ടി ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്റ് പി.​വി. ശ്രീ​നി​ജ​ന്‍ എം​എ​ല്‍​എ. സം​ഭ​വ​മ​റി​ഞ്ഞ് പൂ​ട്ടു പൊ​ളി​ക്കാ​ന്‍ കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

ഇ​തേ​ത്തു​ട​ര്‍​ന്നു കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ലെ കൗ​ണ്‍​സി​ല​ര്‍​മാ​രെ​ത്തി ഗേ​റ്റ് തു​റ​ന്നു.
ഇ​ന്ന് രാ​വി​ലെ സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍​സ് ന​ട​ക്കേ​ണ്ട കൊ​ച്ചി പ​ന​മ്പി​ള്ളി ന​ഗ​ര്‍ സ്‌​കൂ​ളി​ന്റെ ഗേ​റ്റാ​ണ് എം​എ​ല്‍​എ പൂ​ട്ടി​യ​ത്.

സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള നൂ​റി​ല​ധി​കം കു​ട്ടി​ക​ള്‍ പു​ല​ര്‍​ച്ചെ മു​ത​ല്‍ ഗേ​റ്റി​ന് മു​ന്നി​ല്‍ സെ​ല​ക്ഷ​നി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​യി​രു​ന്നു.

ഗേ​റ്റ് പൂ​ട്ടി​യ​തി​നാ​ല്‍ ഇ​വ​ര്‍​ക്ക് അ​ക​ത്തു ക​ട​ക്കാ​നാ​യി​ല്ല. സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന് ല​ഭി​ക്കേ​ണ്ട വാ​ട​ക ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് ഗേ​റ്റ് പൂ​ട്ടി​യ​തെ​ന്നാ​ണ് എം​എ​ല്‍​എ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​ത്തെ വാ​ട​ക​യാ​യ എ​ട്ടു ല​ക്ഷം രൂ​പ കു​ടി​ശി​ക​യു​ണ്ട്. വാ​ട​ക​ക്കു​ടി​ശി​ക തീ​ര്‍​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ്ലാ​സ്റ്റേ​ഴ്സി​ന് ക​ത്ത് അ​യ​ച്ചി​രു​ന്നു​വെ​ന്നും പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ലെ​ന്നും ശ്രീ​നി​ജ​ന്‍ എം​എ​ല്‍​എ പ​റ​യു​ന്നു.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ മാ​സം വ​രെ​യു​ള്ള വാ​ട​ക കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ് അ​ട​ച്ചി​ട്ടു​ണ്ടെ​ന്നും കു​ടി​ശി​ക ഇ​ല്ലെ​ന്നു​മാ​ണ് സ്പോ​ര്‍​ട്ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്റ് യു. ​ഷ​റ​ഫ​ലി പ​റ​യു​ന്ന​ത്.

ഗേ​റ്റ് പൂ​ട്ടി​യ സം​ഭ​വം വാ​ദ​മാ​യ​തോ​ടെ സ്പോ​ര്‍​ട്സ് മ​ന്ത്രി ഗേ​റ്റ് തു​റ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ​ത്തോ​ടെ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ലെ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മാ​ലി​നി, ആ​ന്റ​ണി പൈ​നു​ത​റ, അ​ഞ്ജ​ന എ​ന്നി​വ​ര്‍ എ​ത്തി ആ​ദ്യം സ്‌​കൂ​ള്‍ ഗേ​റ്റും പി​ന്നീ​ട് പ്ര​ധാ​ന ഗേ​റ്റും തു​റ​ന്നു​ന​ല്‍​കി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എം​എ​ല്‍​എ നേ​രി​ട്ടെ​ത്തി ഗേ​റ്റ് പൂ​ട്ടി​യ​ത്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്റെ അ​ണ്ട​ര്‍ 17 ടീ​മി​ലേ​ക്കു​ള്ള ട്ര​യ​ല്‍​സാ​ണ് പ​ന​മ്പി​ള്ളി ന​ഗ​ര്‍ സ്‌​കൂ​ളി​ലെ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment