ജോസ് കെ മാണി എല്‍ഡിഎഫില്‍; കോണ്‍ഗ്രസില്‍ നിന്ന് നേരിട്ടത് കടുത്ത അനീതിയെന്നും യുഡിഎഫ് കെ എം മാണിയെ ചതിച്ചെന്നും ജോസ് കെ മാണി…

കേരളാ കോണ്‍ഗ്രസ് എം ഇനി എല്‍ഡിഎഫിന്റെ ഭാഗം. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എല്‍ഡിഎഫില്‍ ചേരുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലയും കാഞ്ഞിരപ്പള്ളിയുമുള്‍ പ്പെടെയുള്ള 12 സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായി.

കോണ്‍ഗ്രസില്‍ നിന്ന് നേരിട്ടത് കടുത്ത അനീതിയാണെന്നും യുഡിഎഫ് കെ.എം മാണിയെ അപമാനിച്ചുവെന്നും ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പില്‍ ചതിയുണ്ടാ യെന്നും ജോസ് കെ മാണി വ്യക്തമാക്കി.

പാലാ സീറ്റ്
പാ​ലാ സീ​റ്റ് കേരള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗ​ത്തി​നു വേ​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ടി​യു​ടെ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലും കെ.​എം. മാ​ണി മ​ത്സ​രി​ച്ച മ​ണ്ഡ​ലം എ​ന്ന നി​ല​യി​ലും ഏ​റ്റ​വും ആ​ദ്യം അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന സീ​റ്റാ​ണ​ത്.

എ​ൻ​സി​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ​തി​നാ​ൽ ശ​ക്ത​മാ​യ എ​തി​ർ​പ്പ് ആ​ദ്യം ത​ന്നെ പ്ര​ക​ട​മാ​ക്കി​യി​രു​ന്നു. പാ​ലാ സി​റ്റ് വി​ട്ടു ന​ൽ​കി​ല്ലെ​ന്നു ആ​ദ്യം ത​ന്നെ അ​റി​യി​ച്ചി​രു​ന്നു.

ഇ​പ്പോ​ൾ ഇ​ട​തു മു​ന്ന​ണി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ചും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റു​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കാ​മെ​ന്നും നി​യ​മ സ​ഭ സീ​റ്റി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തു മാ​ത്രം മ​തി​യെ​ന്നു​മാ​ണ് സി​പി​എം നേ​തൃ​ത്വം ജോ​സ് കെ. ​മാ​ണി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

13 സീറ്റുകൾ
13 സീ​റ്റു​ക​ളാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം സി​പി​എ​മ്മി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 10 സീ​റ്റെ​ങ്കി​ലും ന​ൽ​കാ​മെ​ന്നാ​ണ് സി​പി​എം വാ​ക്കാ​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഉ​റ​പ്പ്.

ബാ​ക്കി ഇ​ല​ക്ഷ​ൻ സ​മ​യ​ത്തു​ള്ള ച​ർ​ച്ച​ക​ളി​ൽ മു​ന്ന​ണി​യു​മാ​യി ആ​ലോ​ചി​ച്ച​തി​നു ശേ​ഷം തീ​രു​മാ​നി​ക്കാ​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പാ​ലാ, ക​ടു​ത്തു​രു​ത്തി, ച​ങ്ങ​നാ​ശേ​രി, പൂ​ഞ്ഞാ​ർ, ഇ​ടു​ക്കി, കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നീ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​

ജോ​സ് വി​ഭാ​ഗം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​റ്റ്യാ​ടി, പേ​രാ​ന്പ, തി​രു​വ​ന്പാ​ടി സീ​റ്റു​ക​ളി​ൽ ഒ​രെ​ണ്ണ​വും ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പേ​രാ​വൂ​ർ, ഇ​രി​ക്കൂ​ർ എ​ന്നി​വ​യി​ൽ ഒ​രെ​ണ്ണ​വും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പെ​രു​ന്പാ​വൂ​ർ, പി​റ​വം സീ​റ്റു​ക​ളി​ൽ ഒ​രെ​ണ്ണവും തൃ​ശൂ​ർ ജി​ല്ലി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട, ചാ​ല​ക്കു​ടി എ​ന്നി​വ​യി​ൽ ഒ​രെ​ണ്ണവും ഇ​ടു​ക്കി ജി​ല്ല​യി​ൽ ഇ​ടു​ക്കി​ക്കു പു​റ​മേ തൊ​ടു​പു​ഴ സീ​റ്റും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.


തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ എ​ന്നീ മൂ​ന്നു ജി​ല്ല​ക​ളി​ൽ കൂ​ടി ഒ​രു സീ​റ്റും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ തി​രു​വ​ല്ല, റാ​ന്നി എ​ന്നീ സീ​റ്റു​ക​ളി​ൽ ഒ​രെ​ണ്ണ​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട പ​ട്ടി​ക​യി​ലു​ള്ള മ​റ്റൊ​രു സീ​റ്റ്.

ഏറ്റുമാനൂർ സീറ്റ്
കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​റ്റു​മാ​നൂ​ർ സീ​റ്റ് വേ​ണ​മെ​ന്ന അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചെ​ങ്കി​ലും സി​റ്റിം​ഗ് സീ​റ്റു വി​ട്ടു ന​ൽ​കി​ല്ല എ​ന്നു സി​പി​എം ആ​ദ്യം ത​ന്നെ ജോ​സ് വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഏ​താ​യാ​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം എ​ൽ​ഡി​എ​ഫി​ൽ എ​ത്തു​ന്ന​തോ​ടു കൂ​ടി കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ മ​ധ്യ​കേ​ര​ള​ത്തി​ലെ മു​ന്ന​ണി സ​മ​വാ​ക്യ​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടാ​വു​ക​യാ​ണ്.

യു​ഡി​എ​ഫ് നേ​തൃ​ത്വ​വും വ​ള​രെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ഈ ​നീ​ക്ക​ത്തെ കാ​ണു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വും ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന്‍റെ നീ​ക്ക​ത്തെ സ​സൂ​ഷ്മം നി​രീ​ക്ഷി​ക്കു​ക​യാ​ണ്.

Related posts

Leave a Comment