കൊച്ചി: കേരളത്തിനും ദക്ഷിണേന്ത്യയ്ക്കും തനതായ ഒരു പാചക പാരമ്പര്യമുണ്ടെന്നും അത് ഇന്ത്യയൊട്ടാകെയും ഇപ്പോള്‍ ലോകമെമ്പാടും പ്രശസ്തമാണെന്നും ന്യൂഡല്‍ഹിയിലെ യുഎസ് എംബസി സീനിയര്‍ അഗ്രികള്‍ച്ചറല്‍ അറ്റാഷെ കേരന്‍ റിച്ചാര്‍ഡ്സ് പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഭക്ഷണ സംരംഭകര്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്തുന്നവരാണ്. ഇന്ത്യയുടെ ഭക്ഷ്യഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ ശക്തമായ പങ്കാളിയാകാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബേക്കറി അസോസിയേഷന് ഒഫ് കേരള (ബേക്ക്), സൗത്ത് ഇന്ത്യ ഷെഫ്സ് അസോസിയേഷന് (എസ്ഐസിഎ), ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന് (ഐബിഎഫ്) എന്നിവയുമായി സഹകരിച്ച് യു.എസ് ഹൈബുഷ് ബ്ലൂബെറി കൗണ്‍സില്‍ (യുഎസ്എച്ച്ബിസി) കൊച്ചി മാരിയറ്റില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
യുഎസ്എച്ച്ബിസി ഗ്ലോബല്‍ ബിസിനസ് ഡെവലപ്മെന്റ് മേധാവി ഹെയിങ് ഴാങ് വെര്‍ച്വലായി പങ്കെടുത്തു. യുഎസ്എച്ച്ബിസിയുടെ ഇന്ത്യന്‍ പ്രതിനിധി രാജ് കപൂര്‍, ബേക്ക്, ഐബിഎഫ് എന്നിവയുടെ സ്ഥാപക പ്രസിഡന്റ് പി.എം. ശങ്കരന്, ബേക്ക് പ്രസിഡന്റ് കിരണ്‍ എസ്.പാലക്കല്‍, ജനറല്‍ സെക്രട്ടറി ബിജു പ്രേം ശങ്കര്‍, സിക ബോര്‍ഡ് മെമ്പര്ഷെഫ് ജോര്‍ജ് കെ.ജോര്‍ജ്, ശ്രേയ ന്യൂട്രീഷ്യന്‍ സിഇഒയും സ്ഥാപകയുമായ ഡോ.കവിത റെഡ്ഡി എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.ബേക്കറി വ്യവസായം അടുത്ത തലമുറയിലേക്ക് കൈമാറുന്നത് സംബന്ധിച്ച് ശ്രീജിത്ത് കുനിയില്‍ ക്ലാസ് നയിച്ചു.
