ഫി​ൻ​ടെ​ക് സ്ഥാ​പ​ക​നെ ഞെട്ടിച്ച് ആ​റു വ​യ​സു​കാ​ര​നായ മകന്‍റെ പാഠപുസ്തകം ! ഇതെങ്ങനെ സംഭവിച്ചു എന്ന സ​ന്തോ​ഷ​വും അ​മ്പ​ര​പ്പും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു

ബം​ഗ‍​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള ഫി​ൻ​ടെ​ക് സ്ഥാ​പ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​നും സി​ഇ​ഓ​യു​മാ​യ കു​നാ​ൽ ക​ബ്ര ത​ന്‍റെ ആ​റു വ​യ​സു​കാ​ര​നാ​യ മ​ക​ന്‍റെ സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ത്തി​ൽ സാ​മ്പ‌​ത്തി​ക സാ​ക്ഷ​ര​ത​യെ​കു​റി​ച്ചു​ള്ള പാ​ഠം ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ടി​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

മ​ക​ൻ പ​ഠി​ക്കു​ന്ന ഒ​ന്നാം ക്ലാ​സ്സി​ലെ പു​സ്ത​ക​ത്തി​ൽ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും സ​മ്പാ​ദ്യ​ത്തെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ക്കു​ന്ന​ത് ക​ണ്ടാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ സ​ന്തോ​ഷ​വും അ​മ്പ​ര​പ്പും പ​ങ്കു​വെ​ച്ച​ത്. ത​ന്‍റെ മ​ക​ന്‍റെ സ്കൂ​ൾ ബാ​ഗി​ൽ ക​ണ്ട എ​ന്‍റെ പൈ​സ: സാ​മ്പ​ത്തി​ക അ​വ​ബോ​ധം ( My Paiso: Money Mindfulness) എ​ന്ന പു​സ്ത​ക​ത്തെ​ക്കു​റി​ച്ചാ​ണ് കു​നാ​ൽ ക​ബ്ര സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച​ത്.

യു​പി​ഐ , ഭീം ​പോ​ലു​ള്ള ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ൾ, പ​ണം ലാ​ഭി​ക്ക​ൽ , ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യു​ള്ള പ​ണം ചെ​ല​വ​ഴി​ക്ക​ൽ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ഭാ​ഗ​ങ്ങ​ൾ ഈ ​ഒ​ന്നാം ക്ലാ​സ് പു​സ്ത​ക​ത്തി​ലു​ണ്ട്. പ​ല മു​തി​ർ​ന്ന​വ​ർ​ക്കും ഇ​പ്പോ​ഴും പൂ​ർ​ണ്ണ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത കാ​ര്യ​ങ്ങ​ൾ ത​ന്‍റെ ആ​റു വ​യ​സ്സു​കാ​ര​നാ​യ മ​ക​ൻ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന​ത് ത​ന്നെ അ​മ്പ​ര​പ്പി​ച്ചു​വെ​ന്നാ​ണ് കു​നാ​ൽ ക​ബ്ര വ്യ​ക്ത​മാ​ക്കു​ന്ന​ത്. താ​ൻ ഒ​രു ധ​ന​കാ​ര്യ വി​ദ​ഗ്ധ​നാ​യി​ട്ടും ഇ​ത്ര​യും കാ​ലം മ​റ്റു​ള്ള​വ​ർ​ക്ക് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും, എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത് സ്കൂ​ളി​ൽ നേ​ര​ത്തെ പ​ഠി​പ്പി​ക്കാ​ത്ത​ത് എ​ന്ന് താ​ൻ ആ​ലോ​ചി​ക്കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​മ്പ് പ​ഠി​ച്ചി​രു​ന്ന ത്രി​കോ​ണ​മി​തി​യും ച​രി​ത്ര​ത്തി​ലെ യു​ദ്ധ​ങ്ങ​ളും പോ​ലെ ത​ന്നെ ജീ​വി​ത​ത്തി​ൽ അ​ത്യാ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളും കു​ട്ടി​ക​ൾ നേ​ര​ത്തെ പ​ഠി​ക്കു​ന്ന​ത് ന​ല്ലൊ​രു മാ​റ്റ​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ദ്യ​ത്തെ ശ​മ്പ​ളം കി​ട്ടു​മ്പോ​ൾ എ​ന്ത് ചെ​യ്യ​ണം എ​ന്ന​റി​യാ​തെ 25 വ​യ​സ്സി​ൽ ക​ഷ്ട​പ്പെ​ടു​ന്ന​തി​ന് പ​ക​രം, പ​ണ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ അ​റി​വു​ള്ള ഒ​രു ത​ല​മു​റ വ​ള​ർ​ന്നു വ​രാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts

Leave a Comment