ഖ​മ​ന​യ്‌​യു​ടെ വ​സ​തി​യി​ലെ കാ​മ​റ​ക​ൾ ഇ​സ്രേ​ലി നി​രീ​ക്ഷ​ണ​ത്തി​ൽ

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ ഒ​​​​ന്നാം ന​​​​ന്പ​​​​ർ ശ​​​​ത്രു​​​​വി​​​​നെ ഇ​​​​സ്ര​​​യേ​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​യും വ​​​​ക​​​​വ​​​​രു​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നി​​​​ൽ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ നീ​​​​ണ്ട ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് നി​​​​രീ​​​​ക്ഷ​​​​ണം. ഇ​​​​റാ​​​​നി​​​​ലെ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ആ​​​​യ​​​​ത്തൊ​​​​ള്ള അ​​​​ലി ഖ​​​​മ​​​​ന​​​​യ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഓ​​​​ഫീ​​​​സി​​​​ലു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​സ്രയേലും അ​​​​മേ​​​​രി​​​​ക്ക​​​​യും മി​​​​സൈ​​​​ലു​​​​ക​​​​ൾ തൊ​​​​ടു​​​​ത്ത​​​​ത്. ഖ​​​​മ​​​​ന​​​​യ്‌​​​​യു​​​​ടെ വ​​​​സ​​​​തി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ടെ​​​​ഹ്റാ​​​​നി​​​​ലെ മേ​​​​ഖ​​​​ല വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ഇ​​​​സ്രേ​​​​ലി ചാ​​​​ര​​​​സം​​​​ഘ​​​​ന​​​​യാ​​​​യ മൊ​​​​സാ​​​​ദി​​​​ന്‍റെ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ൻ ചാ​​​​ര​​​​സം​​​​ഘ​​​​ന​​​​യാ​​​​യ സി​​​​ഐ​​​​എ​​​​യു​​​​ടെ​​​​യും നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നെന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​ട്ട്. ഇ​​​​റേ​​​​നി​​​​യ​​​​ൻ നേ​​​​തൃ​​​​നി​​​​ര​​​​യി​​​​ലെ ഇ​​​​സ്രേ​​​​ലി ചാ​​​​ര​​​​നും വ​​​​ധ​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചു.

ഖ​​​​മ​​​​ന​​​​യ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ര​​​​ണ്ട് ഭൂ​​​​ഗ​​​​ർ​​​​ഭ ബ​​​​ങ്ക​​​​റു​​​​ക​​​​ളി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​ന്നി​​​​ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച​​​​ത്തെ ഇ​​​​സ്രേ​​​​ലി-​​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ ആ​​​​ക്ര​​​​മ​​​​ണം വി​​​​ഫ​​​​ല​​​​മാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു എ​​​​ന്നാ​​​​ണ് ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വൃ​​​​ത്ത​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞ​​​​ത്. അ​​​​ദ്ദേ​​​​ഹം ബ​​​​ങ്ക​​​​റി​​​​ല​​​​ല്ല, ഓ​​​​ഫീ​​​​സി​​​​ൽ ഉ​​​​ന്ന​​​​ത​​​വൃ​​​​ത്ത​​​​ങ്ങ​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലാ​​​​ണെ​​​​ന്ന വി​​​​വ​​​​രം ഉ​​​​റ​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​ത് ഓ​​​​പ്പ​​​​റേ​​​​ഷ​​​​നി​​​​ൽ സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യി. ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ ചാ​​​​ര​​​​നാ​​​​യ ഉ​​​​ന്ന​​​​ത ഇ​​​​റേ​​​​നി​​​​യ​​​​ൻ വൃ​​​​ത്ത​​​​വും ഖ​​​​മനയ്​​​​യു​​​​ടെ സ്ഥാ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് വി​​​​വ​​​​രം ന​​​​ല്കി. ഖ​​​​മ​​​​ന​​​​യ്‌​​​​യു​​​​ടെ വ​​​​സ​​​​തി​​​​ക്ക​​​​ടു​​​​ത്തു​​​​ള്ള ട്രാ​​​​ഫി​​​​ക് കാ​​​​മ​​​​റ​​​​ക​​​​ൾ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്പേ മൊ​​​​സാ​​​​ദും സി​​​​ഐ​​​​എ​​​​യും ഹാക് ചെ​​​​യ്തി​​​​രു​​​​ന്നു​​​​വെ​​​​ന്ന് പ​​​​റ​​​​യു​​​​ന്നു. ഖ​​​​മനയ്​​​​യു​​​​ടെ വ​​​​സ​​​​തി നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന കാ​​​​മ​​​​റ​​​​ക​​​​ളും ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു മു​​​​ന്പാ​​​​യി ഖ​​​​മ​​​​നയ്​​​​യു​​​​ടെ വ​​​​സ​​​​തി​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള മൊ​​​​ബൈ​​​​ൽ ഫോ​​​​ൺ ട​​​​വ​​​​റു​​​​ക​​​​ൾ ഇ​​​​സ്ര​​​​യേ​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​യും ജാം ​​​​ചെ​​​​യ്തു. ഫോ​​​​ൺ ചെ​​​​യ്യാ​​​​ൻ ശ്ര​​​​മി​​​​ച്ചാ​​​​ൽ ബി​​​​സി ടോ​​​​ൺ ആ​​​​ണു ല​​​​ഭി​​​​ക്കു​​​​ക. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഖ​​​​മനയ്​​​​യു​​​​ടെ സു​​​​ര​​​​ക്ഷാ ​​​​ഭ​​​​ട​​​​ന്മാ​​​​ർ​​​​ക്കു ല​​​​ഭി​​​​ക്ക​​​​രു​​​​ത് എ​​​​ന്നു​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ വേ​​​​ണ്ടി​​​​യാ​​​​യി​​​​രു​​​​ന്നി​​​​ത്.

ഖ​​​​മ​​​​ന​​​യ്‌​​​യെ ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ ത​​​​യാ​​​​റെ​​​​ടു​​​​ത്ത ഇ​​​​സ്രേ​​​​ലി യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളാ​​​​ണ് ആ​​​​കാ​​​​ശ​​​​ത്തു തു​​​​ട​​​​ർ​​​​ന്ന​​​​ത്. ഖ​​​​മ​​​​ന​​​​യ്‌​​​​യു​​​​ടെ സ്ഥാ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് വി​​​​വ​​​​രം ല​​​​ഭി​​​​ച്ച​​​​ശേ​​​​ഷം 30 മി​​​​സൈ​​​​ലു​​​​ക​​​​ളാ​​​​ണു യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ തൊ​​​​ടു​​​​ത്ത​​​​ത്. 1,000 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യു​​​​ള്ള സ്ഥാ​​​​നം കൃ​​​​ത്യ​​​​മാ​​​​യി ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന അ​​​​മേ​​​​രി​​​​ക്ക​​​​ൻ നി​​​​ർ​​​​മി​​​​ത സ്പാ​​​​റോ മി​​​​സൈ​​​​ലാ​​​​ണ് തൊ​​​​ടു​​​​ത്ത​​​​തെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പ​​​​ക​​​​ൽ​​​​സ​​​​മ​​​​യം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​തും ഇ​​​​റാ​​​​നെ ഞെ​​​​ട്ടി​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു.

Related posts

Leave a Comment