ഇ​റാ​നി​ൽ മൂ​ന്നാം​ഘ​ട്ടആ​ക്ര​മ​ണ​ത്തി​ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തെ അ​ട്ടി​മ​റി​ക്കാ​നും ആ​ണ​വ-​മി​സൈ​ൽ ശേ​ഷി ത​ക​ർ​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള “ഓ​പ്പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​റി’​യു​ടെ ഭാ​ഗ​മാ​യി മൂ​ന്നാം ഘ​ട്ട സൈ​നി​ക ആ​ക്ര​മ​ണം ആ​രം​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ വ​ധ​ത്തി​നു​പി​ന്നാ​ലെ, പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​നു​നേ​രെ​യും യു​എ​സ്-​ഇ​സ്ര​യേ​ൽ സ​ഖ്യം ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ട്രം​പ് വെ​ളി​പ്പെ​ടു​ത്തി.

ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സു​മാ​യി ഓ​വ​ൽ ഓ​ഫീ​സി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു മു​ന്പ് മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്. ഇ​റാ​ന്‍റെ സൈ​നി​ക​ശേ​ഷി പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു. ഇ​റാ​ന് ഇ​പ്പോ​ൾ നാ​വി​ക​സേ​ന​യോ വ്യോ​മ​സേ​ന​യോ ഇ​ല്ല, റ​ഡാ​ർ സം​വി​ധാ​ന​ങ്ങ​ളും വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും ത​ക​ർ​ത്തു. ആ​ദ്യ​ഘ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ 49 പ്ര​മു​ഖ​ർ കൊ​ല്ല​പ്പെ​ട്ടു. പു​തി​യ നേ​തൃ​ത്വ​ത്തെ ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ലി​യ നാ​ശം വ​രു​ത്തി. ഭാ​വി​യി​ൽ നേ​തൃ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​മെ​ന്നു പ്ര​തീ​ക്ഷ ഭൂ​രി​ഭാ​ഗം പേ​രും ഇ​പ്പോ​ൾ ജീ​വ​നോ​ടെ​യി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു


അ​തേ​സ​മ​യം, ഖ​മ​ന​യ്‌​യു​ടെ വ​ധ​ത്തി​നു പി​ന്നാ​ലെ മേ​ഖ​ല​യി​ൽ ഇ​റാ​ൻ വ​ൻ ആ​ക്ര​മ​ണ​മാ​ണു ന​ട​ത്തു​ന്ന​ത്. ബ​ഹ്‌​റൈ​ൻ, കു​വൈ​റ്റ്, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ളെ​യും റി​യാ​ദി​ലെ യു​എ​സ് എം​ബ​സി​യെ​യും ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ തി​രി​ച്ച​ടി ന​ൽ​കി. ഹി​സ്ബു​ള്ള​യും ഇ​സ്ര​യേ​ലി​നു​നേ​രെ ആ​ക്ര​മ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ശ്ചി​മേ​ഷ്യ​യെ വ​ൻ യു​ദ്ധ​ഭീ​തി​യി​ലാ​ഴ്ത്തു​ന്ന​താ​ണു നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ.

Related posts

Leave a Comment