സഹനടിമാരുടെ നഗ്ന വീഡിയോ ചിത്രീകരിച്ചു ! നടി ഖുശ്ബുവിനെതിരേ കേസ്; ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍…

സഹനടിമാരുടെ നഗ്‌നവീഡിയോ ചിത്രീകരിച്ചതിന് പാക് നടിയുടെ പേരില്‍ കേസെടുത്തു. പാകിസ്ഥാനിലെ പ്രമുഖ സിനിമ-നാടക നടി ഖുശ്ബുവിന്റെയും കൂട്ടാളിയായ കാഷിഫ് ചാനുവിന്റെയും പേരില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ.) സൈബര്‍ കുറ്റകൃത്യവിഭാഗമാണ് കേസെടുത്തത്. ലഹോറിലെ തിയേറ്ററില്‍ വസ്ത്രം മാറുന്ന മുറിയില്‍ രഹസ്യകാമറ വെച്ച് നാലുനടിമാരുടെ നഗ്ന വീഡിയോ ചിത്രീകരിച്ചെന്നാണ് 52കാരിയായ നടിയ്‌ക്കെതിരേയുള്ള കേസ്. രഹസ്യകാമറ സ്ഥാപിക്കാന്‍ തിയേറ്റര്‍ ജീവനക്കാരനായ ചാനിന് ഖുശ്ബു ലക്ഷം പാക് രൂപ (42,568 രൂപ) നല്‍കിയിരുന്നു. പിന്നീട് ഈ വീഡിയോ ഉപയോഗിച്ച് ഖുശ്ബു നടിമാരെ ഭീഷണിപ്പെടുത്തിയെന്നും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചെന്നും അന്വേഷണസംഘം പറഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ നാടകനിര്‍മാതാവ് നല്‍കിയ കേസിലാണ് നടപടി.

Read More

ഇനി അവന്‍ ജീവിതത്തില്‍ ഒരിക്കലും കമന്റിടില്ല ! തന്റെ വര്‍ക്ക് ഔട്ട് ചിത്രത്തിന് മോശം കമന്റിട്ടവനെ ‘ഇല്ലാതാക്കുന്ന’ മറുപടിയുമായി ഖുശ്ബു…

ഇന്ത്യന്‍ സിനിമയിലെ നിത്യവസന്തമാണ് നടി ഖുശ്ബു. മുംബൈയിലാണ് ജനിച്ചതെങ്കിലും തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാകാനായിരുന്നു ഖുശ്ബുവിന്റെ നിയോഗം. താരം മലയാളം ഉള്‍പ്പെടെ തമിഴ്,തെലുങ്ക്, ഹിന്ദി,കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം സജീവ സാന്നിധ്യമായി പതിറ്റാണ്ടുകളായി നടി നിലകൊള്ളുകയാണ്. 1980-ല്‍ പുറത്തിറങ്ങിയ ദി ബര്‍ണിങ് ട്രെയിന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ബാലതാരമായാണ് യാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് നിരവധി സിനിമകള്‍ക്കു ശേഷം തട്ടകം ദക്ഷിണേന്ത്യന്‍ സിനിമയിലേക്ക് മാറ്റുകയായിരുന്നു. ഒരുപാട് ഭാഷകളില്‍ താരം അഭിനയിച്ചുവെങ്കിലും കൂടുതലും അഭിനയിച്ചത് തമിഴ് സിനിമകളിലാണ്. തമിഴകത്ത് താരത്തിന് ഒരുപാട് ആരാധകരുണ്ട് മറ്റു താരങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ ആരാധകവൃന്ദം തന്നെ താരത്തിനുണ്ട് എന്ന് പറയാം. താരതമ്യ അഭിനയ വൈഭവത്തിലൂടെ തന്നെയാണ് താരം ഇത്രത്തോളം ആരാധകരെ നേടിയത്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തന്റെ വര്‍ക്ക് ഔട്ട് ചിത്രത്തിന് താഴെ കളിയാക്കി കൊണ്ടു ഒരാള്‍ ഇട്ട…

Read More

മതിയാക്കൂ ഈ പോസ്റ്റുമോര്‍ട്ടം ! ഭ്രാന്ത് പിടിച്ച ചിലര്‍ അവരുടെ ഭക്ഷണക്രമത്തെയും ജീവിതരീതിയെയും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതില്‍ രസം കണ്ടെത്തുന്നു; പൊട്ടിത്തെറിച്ച് ഖുശ്ബു

  നടി ശ്രീദേവിയുടെ മരണം അമിതമായ സൗന്ദര്യസംരക്ഷണ ഉപയോഗഫലമാണെന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ രൂക്ഷപ്രതികരണവുമായി ഖുശ്ബു.അവരുടെ മൃതദേഹം നാട്ടിലെത്തിയിട്ട് പോലുമില്ല. അപ്പോഴാണ് ഇവിടെ ഭ്രാന്തു പിടിച്ച ചിലര്‍ അവരുടെ ഭക്ഷണക്രമത്തെയും ജീവിത രീതികളെയും കീറി മുറിച്ചു പരിശോധിക്കുന്നത്. ഖുശ്ബു തന്റെ ട്വീറ്റില്‍ പറയുന്നു. ഖുശ്ബുവിന്റെ ട്വീറ്റില്‍ പറയുന്നിങ്ങനെ…അവരുടെ മൃതദേഹം ഇനിയും നാട്ടിലെത്തിയിട്ടില്ല..എന്നാല്‍ ഇവിടെ ഭ്രാന്ത് പിടിച്ച ചിലര്‍ അവരുടെ ഭക്ഷണക്രമത്തെയും ജീവിത രീതിയെയും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയാണ്. ഒന്ന് മതിയാക്കൂ..അവരുടേതായ ലക്ഷ്യങ്ങളിലൂടെ അന്തസ്സായി ജീവിതം നയിച്ച ഒരു സ്ത്രീയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ഏതൊരു പുരുഷനെയും ലജ്ജിപ്പിക്കുന്ന തരത്തില്‍ അവരുടെ പേര് പ്രശസ്തമായിക്കഴിഞ്ഞു. അത് കൊണ്ട് ദയവു ചെയ്തു വായടയ്ക്കൂ..ഖുശ്ബു പറഞ്ഞു.  

Read More