പു​ടി​നെ കാ​ണാ​ൻ കിം ​എ​ത്തും; റ​ഷ്യ​യ്ക്ക് ആ‍‌​യു​ധം ന​ൽ​കാ​ൻ സാ​ധ്യ​ത​

വാ​ഷിം​ഗ്ട​ൺ ഡി​സി: ഉ​ത്ത​ര​കൊ​റി​യ​ൻ ക​മ്യൂ​ണി​സ്റ്റ് ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ൻ അ​ടു​ത്ത മാ​സം റ​ഷ്യ​യി​ലെ​ത്തി പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്.

യു​ക്രെ​യ്നെ​തി​രാ​യ യു​ദ്ധ​ത്തെ നേ​രി​ടാ​ൻ റ​ഷ്യ​യ്ക്ക് ആ‍‌​യു​ധം ന​ൽ​കാ​നു​ള്ള സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്യു​മെ​ന്ന് ഒ​രു യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സി​ബി​എ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി.

റ​ഷ്യ​യും ഉ​ത്ത​ര കൊ​റി​യ​യും ത​മ്മി​ലു​ള്ള ആ​യു​ധ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി പു​രോ​ഗ​മി​ക്കു​ന്ന​താ​യി യു​എ​സ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കിം-​പു​ടി​ൻ കൂ​ടി​ക്കാ​ഴ്ച.

എ​ന്നാ​ൽ കൂ​ടി​ക്കാ​ഴ്ച​യു​ടെ സ്ഥ​ലം വ്യ​ക്ത​മാ​യി​ട്ടി​ല്ല. പ്ര​ത്യേ​കം നി​ർ​മി​ച്ച ക​വ​ചി​ത ട്രെ​യി​നി​ലാ​ണ് കിം ​യാ​ത്ര ചെ​യ്യാ​ൻ സാ​ധ്യ​ത​യെ​ന്ന് യു​എ​സ് വൃ​ത്ത​ങ്ങ​ൾ ന്യൂ​യോ​ർ​ക്ക് ടൈം​സി​നോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment