പി​​ങ്കണിഞ്ഞ് കോ​​ഹ്‌​ലി… ‌​

സ​​മൂ​​ഹ ഉ​​ന്ന​​മ​​ന​​ത്തി​​നാ​​യി പി​​ന്തു​​ണ​​യേ​​കു​​ക ത​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​ങ്ങ​​ളി​​ലൊ​​ന്നാ​​യി ക​​രു​​തു​​ന്ന ആ​​ളാ​​ണ് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി. ​

ഇ​​ന്ത്യ​​യി​​ലാ​​യാ​​ലും വി​​ദേ​​ശ​​ത്താ​​യാ​​ലും കോ​​ഹ്‌​ലി ​അ​​ത് നി​​റ​​വേ​​റ്റും. സി​​ഡ്നി ടെ​​സ്റ്റി​​നി​​ട​​യി​​ലും കോ​​ഹ്‌​ലി ​അ​​ത്ത​​ര​​മൊ​​രു പ്ര​​വൃ​​ത്തി ചെ​​യ്തു. പി​​ങ്ക് ടെ​​സ്റ്റ് എ​​ന്ന പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ടു​​ന്ന സി​​ഡ്നി ടെ​​സ്റ്റി​​ൽ കോ​​ഹ്‌​ലി ​ബാ​​റ്റിം​​ഗി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ​​ത് പി​​ങ്ക് നി​​റ​​വു​​മാ​​യി. ബാ​​റ്റി​​ന്‍റെ പി​​ടി​​യും സ്റ്റിക്കറും ഗ്ലൗ, ​​പാ​​ഡ്, ഷൂ ​​എ​​ന്നി​​വ​​യി​​ൽ പി​​ങ്ക് സ്റ്റി​​ക്ക​​റു​​ക​​ളു​​മാ​​യാ​​ണ് കോ​​ഹ്‌​ലി ​എ​​ത്തി​​യ​​ത്.

സി​​ഡ്നി ക്രി​​ക്ക​​റ്റ് ഗ്രൗ​​ണ്ടി​​ൽ പു​​തു​​വ​​ർ​​ഷം ന​​ട​​ക്കു​​ന്ന ടെ​​സ്റ്റ് മ​​ത്സ​​ര​​ങ്ങ​​ൾ പി​​ങ്ക് ടെ​​സ്റ്റ് എ​​ന്നാ​​ണ് അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. അ​​ർ​​ബു​​ദ ബാ​​ധി​​ത​​യാ​​യി മ​​രി​​ച്ച ഓ​​സീ​​സ് മു​​ൻ താ​​ര​​മാ​​യ ഗ്ലെ​ൻ മ​​ഗ്രാ​​ത്തി​​ന്‍റെ ഭാ​​ര്യ ജെ​​യി​​ൻ മ​​ഗ്രാ​​ത്തി​​നോ​​ടു​​ള്ള ആ​​ദ​​ര​​സൂ​​ച​​ക​​മാ​​യും സ്ത​​നാ​​ർ​​ബു​​ദ ബാ​​ധി​​ത​​ർ​​ക്ക് വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഗ്ലെ​​ൻ മ​​ഗ്രാ​​ത്ത് ഫൗ​​ണ്ടേ​​ഷ​​നു​​ള്ള സ​​ഹാ​​യ​​വു​​മാ​​യാ​​ണ് പി​​ങ്ക് ടെ​​സ്റ്റ് ന​​ട​​ത്തു​​ന്ന​​ത്. ഈ ​​മ​​ത്സ​​ര​​ത്തി​​ൽ നി​​ന്ന് ല​​ഭി​​ക്കു​​ന്ന വ​​രു​​മാ​​നം സ്ത​​നാ​​ർ​​ബു​​ദ രോ​​ഗ​​ബാ​​ധി​​ത​​രെ സ​​ഹാ​​യി​​ക്കു​​ന്ന മ​​ഗ്രാ​​ത്ത് ഫൗ​​ണ്ടേ​​ഷ​​നി​​ലേ​​ക്ക് ന​​ൽ​​കും.

2005 ൽ ​​ജെ​​യി​​ൻ മ​​ഗ്രാ​​ത്താ​​ണ്, മ​​ഗ്രാ​​ത്ത് ഫൗ​​ണ്ടേ​​ഷ​​ൻ ആ​​രം​​ഭി​​ച്ച​​ത്. മൂ​​ന്നു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കുശേ​​ഷം 42-ാം വ​​യ​​സി​​ൽ കാ​​ൻ​​സ​​ർ ബാ​​ധി​​ത​​യാ​​യ ജെ​​യി​​ൻ മ​​രി​​ച്ചു. 2009 ൽ ​​ഓ​​സ്ട്രേ​​ലി​​യ​​യും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ത​​മ്മി​​ലാ​​ണ് ആ​​ദ്യ പി​​ങ്ക് ടെ​​സ്റ്റ് മ​​ത്സ​​രം ന​​ട​​ന്ന​​ത്. നി​​ല​​വി​​ൽ ഇ​​ന്ത്യ​​യും ഓ​​സ്ട്രേ​​ലി​​യ​​യും ത​​മ്മി​​ൽ ന​​ട​​ന്നു കൊ​​ണ്ടി​​രി​​ക്കു​​ന്ന നാ​​ലാം ടെ​​സ്റ്റ് മ​​ത്സ​​രം, പി​​ങ്ക് ടെ​​സ്റ്റി​​ന്‍റെ പ​​തി​​നൊ​​ന്നാം എ​​ഡി​​ഷ​​നാ​​ണ്.

മ​​ത്സ​​ര​​ത്തി​​നു മു​​ന്പ് മ​​ഗ്രാ​​ത്ത് ഓ​​സീ​​സ് താ​​ര​​ങ്ങ​​ൾ​​ക്ക് പി​​ങ്ക് തൊ​​പ്പി ന​​ല്കി. പി​​ങ്ക് ധ​​രി​​ക്കൂ കൈ​​യ​​യ​​ച്ച് സ​​ഹാ​​യി​​ക്കൂ എ​​ന്നാ​​ണ് സി​​ഡ്നി ക്രി​​ക്ക​​റ്റ് ഗ്രൗ​​ണ്ടി​​ന്‍റെ വെ​​ബ്സൈ​​റ്റി​​ന്‍റെ ആ​​പ്ത​​വാ​​ക്യം.

Related posts