ഇരിട്ടി: കൂട്ടുപുഴയിൽ 192 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി ഇരിട്ടി പൊലിസ് അറസ്റ്റ് ചെയ്തു. നടുവിൽ സ്വദേശി ടി. ജോബിഷ് (44) ആണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ജോബിഷിനെ പൊലിസ് പിടികൂടിയത്.
നുച്യാട് സ്വദേശി മുബഷിർ, വള്ളിത്തോട് സ്വദേശി റഹീം എന്നിവരെയാണ് നേരത്തെ എംഡിഎംഎയുമായി പിടികൂടിയത്. കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് വടകര സ്വദേശി സാബിർ, കോട്ടയം സ്വദേശി സാവിയോ എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇരിട്ടി സിഐ കെ.വി. ഉമേഷിന്റെ നേതൃത്വത്തിൽ ജില്ലാ പൊലിസ് മേധാവിയുടെ ലഹരിവിരുദ്ധ സേനാംഗങ്ങൾ ഉൾപ്പെട്ട സംഘമാണ് ജോബിഷിനെ അറസ്റ്റ് ചെയ്തത്.
