കോ​പ്പ​യി​ൽ ചി​ലെ​യ്ക്ക് മി​ന്നും ജ​യം

സാ​വോ പോ​ളോ: കോ​പ്പ അ​മേ​രി​ക്ക​ൻ ഫു​ട്ബോ​ളി​ലെ ഗ്രൂ​പ്പ് സി​യി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ ചി​ലെ​യ്ക്ക് മി​ന്നും ജ​യം. ജ​പ്പാ​നെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളി​നാ​ണ് ചി​ലെ കീ​ഴ​ട​ക്കി​യ​ത്. എ​ഡ്വേ​ർ​ഡോ വ​ർ​ഗാ​സി​ന്‍റെ ഇ​ര​ട്ട ഗോ​ളി​ലാ​ണ് ചി​ലെ​യു​ടെ അ​ധി​കാ​രി​ക ജ​യം.

എ​റി​ക് പു​ൽ​ഗാ​റി​ലൂ​ടെ​യാ​ണ് ചി​ലെ ഗോ​ൾ വേ​ട്ട​യ്ക്കു തു​ട​ക്കം കു​റി​ച്ച​ത്. 41 മി​നി​റ്റി​ലാ​യി​രു​ന്നു ചി​ലെ​യു​ടെ ആ​ദ്യ ഗോ​ൾ. പി​ന്നീ​ട് ജ​പ്പാ​നെ നി​ർ​വീ​ര്യ​മാ​ക്കി ചി​ലെ ജ​പ്പാ​ൻ ഗോ​ൾ മു​ഖ​ത്ത് തു​ട​രെ തു​ട​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

54-ാം മി​നി​റ്റി​ലാ​യി​രു​ന്നു എ​ഡ്വേ​ർ​ഡോ​യു​ടെ ആ​ദ്യ ഗോ​ൾ. അ​ല​ക്സി​സ് സാ​ഞ്ച​സും ചി​ലെ​യ്ക്കാ​യി ഗോ​ൾ നേ​ടി. 82-ാം മി​നി​റ്റി​ലാ​യി​രു​ന്നു സാ​ഞ്ച​സി​ന്‍റെ ഗോ​ൾ. തൊ​ട്ടു പി​ന്നാ​ലെ എ​ഡ്വേ​ർ​ഡോ (84) ജ​പ്പാ​നു​മേ​ൽ അ​വ​സാ​ന ആ​ണി​യും അ​ടി​ച്ചു.

Related posts