ആ​ര്‍​എ​സ്എ​സും എ​സ്ഡി​പി യും തമ്മിലുള്ള അ​ക്ര​മം;  സ​മാ​ധാ​ന ജീ​വി​തം ഉ​റ​പ്പാ​ക്കാ​ന്‍  ജി​ല്ലാ ഭ​ര​ണ​കൂടം​ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് എം​പി

കൊ​ട്ടാ​ര​ക്ക​ര : കൊ​ട്ടാ​ര​ക്ക​ര കേ​ന്ദ്രീ​ക​രി​ച്ച് ആ​ര്‍​എ​സ്എ​സും എ​സ്ഡി​പി യും ​ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന അ​ക്ര​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ച്ച് സ​മാ​ധാ​ന ജീ​വി​തം ഉ​റ​പ്പ് വ​രു​ത്തു​വാ​ന്‍ ജി​ല്ലാ ഭ​ര​ണ​കു​ടം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്‍ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ആ​വ​ശ്യ​പെ​ട്ടു.

കൊ​ട്ടാ​ര​ക്ക​ര മു​സ്ലിം സ്ട്രീ​റ്റി​ലെ ഇ​റ​ച്ചി വ്യാ​പാ​രം ന​ട​ത്തു​ന്ന ആ​ളു​ക​ളെ ആ​ക്ര​മി​ച്ച് പ​രി​ക്കെ​ല്‍​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന്‍ എ​സ് ഡി ​പി യു​ടെ അ​ക്ര​മി സം​ഘം ആ​ര്‍ എ​സ് എ​സ് കാ​ര​നാ​യ ജ​വാ​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന്‍ ഒ​രാ​ഴ്ച്ച കാ​ലം കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു.

നി​രോ​ധ​നാ​ജ്ഞ പി​ന്‍​വ​ലി​ച്ച​തി​നെ തു​ട​ര്‍​ന്ന്‍ ക​ഴി​ഞ്ഞ ദി​വ​സം ബി ​ജെ​പി , ആ​ര്‍​എ​സ്എ​സ് കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ പ്ര​ക​ട​നം ന​ട​ത്തു​ക​യു​ണ്ടാ​യി. വ​ര്‍​ഗീ​യ​ത​യു​ടെ പേ​രി​ല്‍ അ​ക്ര​മി​ക​ള്‍ അ​ഴി​ഞ്ഞാ​ട്ടം ന​ട​ത്തി ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ല​ട​ക്കം ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന​തെ​ന്നും വ​ര്‍​ഗീ​യ സം​ഘ​ട്ട​ന​ങ്ങ​ള്‍ മ​ന​പൂ​ര്‍​വം സൃ​ഷ്ടി​ച്ച് മു​ത​ലെ​ടു​ക്കു​വാ​ന്‍ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളും ശ്ര​മി​ക്കു​ക​യാ​ണ്.

ഇ​ത് മു​ള​യി​ലെ നു​ള്ളി ക​ള​യു​ക ത​ന്നെ വേ​ണ​മെ​ന്നും കൊ​ട്ടാ​ര​ക്ക​ര​യി​ലു​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് സ​മാ​ധാ​ന യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും ആ​ക്ര​മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു ന്ന​വ​ര്‍​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കൊടിക്കുന്നിൽ സുരേഷ് എംപി പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പെ​ട്ടു.

Related posts