നാടുവിട്ട തമിഴ്‌നാട് സ്വദേശിനിയെ തേടി ഭര്‍ത്താവെത്തി; പൊതുപ്രവര്‍ത്തകര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും നന്ദിപറഞ്ഞ് ശബാന ഭര്‍ത്താവുമൊത്ത് മടങ്ങി

അ​ന്പ​ല​പ്പു​ഴ: മാ​ന​സി​ക​നി​ല തെ​റ്റി​യ​തി​നെ​തു​ട​ർ​ന്ന് നാ​ടു​വി​ട്ട ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ​തേ​ടി ഭ​ർ​ത്താ​വെ​ത്തി. ആ​റു​മാ​സം മു​ന്പ് വീ​ടു​വി​ട്ടി​റ​ങ്ങി​യ ത​മി​ഴ്നാ​ട് ചെ​ന്നൈ സ്വ​ദേ​ശി​നി ശ​ബാ​ന ഫാ​ത്തി​മ(45)​യാ​ണ്നാ​ടും വീ​ടും​വി​ട്ട് എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ൽ എ​ത്തി​യ​ത്.

ഇ​വി​ടെ​വെ​ച്ച് ശ്വാ​സ​ത​ട​സം നേ​രി​ട്ട​തി​നെ​തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​രോ​രു​മി​ല്ലാ​ത്ത​വ​ർ​ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​യ അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം യു.​എം. ക​ബീ​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി എ​ന്നി​വ​ർ ഇ​വ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ ക​ണ്ട് ത​മി​ഴ്നാ​ട് കെഎം​സി​സി പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ചു.

ഇ​വ​രു​ടെ ശ്ര​മ​ഫ​ല​മാ​യി ഭ​ർ​ത്താ​വ് മു​ജീ​ബ് റ​ഹ്മാ​നെ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് കെഎം​സി​സി പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്താ​ൽ മു​ജീ​ബ് റ​ഹ്മാ​ൻ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി ഭാ​ര്യ ഷ​ബാ​ന​ഫാ​തി​മ​യെ ഏ​റ്റെ​ടു​ത്തു സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി.

യു.​എം. ക​ബീ​ർ, നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി ഹെ​ഡ്ന​ഴ്സ് സി​സി​മോ​ൾ, സ്റ്റാ​ഫ് ന​ഴ്സു​മാ​രാ​യ ഹ​സീ​ന, ലി​ബി​ന, ശി​ൽ​പ​ശി​ശു​പാ​ല​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​വ​രെ യാ​ത്ര​യാ​ക്കി. ഒ​രു​മാ​സ​ക്കാ​ലം ത​ന്നെ സ​ഹാ​യി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും ന​ന്ദി​പ​റ​ഞ്ഞ് ശ​ബാ​ന ഭ​ർ​ത്താ​വു​മൊ​ത്ത് മ​ട​ങ്ങി.

Related posts

Leave a Comment