കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വ​തി​ക​ൾ സു​ര​ക്ഷി​ത​രോ ? ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ഗ​ര​ത്തി​ൽ അ​തി​ക്ര​മം നേ​രി​ട്ട​ത് ര​ണ്ടു യു​വ​തി​ക​ൾ​ക്ക്‌

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വ​തി​ക​ൾ സു​ര​ക്ഷി​ത​രോ? ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ഗ​ര​ത്തി​ൽ ര​ണ്ടു യു​വ​തി​ക​ൾ​ക്കാ​ണ് അ​തി​ക്ര​മം നേ​രി​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ​ക​ൽ കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ വീ​ട്ട​മ്മ​മാ​രെ അ​ക്ര​മി ക​ട​ന്നു പി​ടി​ച്ച സം​ഭ​വ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ല​ത്തെ സം​ഭ​വം.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​റ്റൊ​രു യു​വ​തി​ക്കു നേ​രെ​യാ​യി​രു​ന്നു അ​തി​ക്ര​മം. രാ​ത്രി ഏ​ഴി​ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് എ​തി​ർ​വ​ശ​ത്തെ എ​സ്ബി​ഐ ബാ​ങ്കി​നു സ​മീ​പ​ത്തു​ള​ള ഇ​ട റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

ഇ​വി​ടെ​യു​ള്ള ഹോ​സ്റ്റ​ലി​ലേ​ക്ക് ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ​യാ​ണ് അ​ക്ര​മി ക​ട​ന്നു പി​ടി​ച്ച​ത്.

പെ​ണ്‍​കു​ട്ടി ബ​ഹ​ളം​വ​ച്ച​തോ​ടെ സ​മീ​പ​ത്തു​ള്ള​വ​രും ആ​ശു​പ​ത്രി എ​യ്ഡ് പോ​സ്റ്റ് ജീ​വ​ന​ക്കാ​രും ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

സം​ശ​യം തോ​ന്നി​യ ആ​ളെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി വെ​സ്റ്റ് പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​കൂ​ടി​യ ആ​ള​ല്ലെ​ന്നു ക​ണ്ടെ​ത്തി വി​ട്ട​യ​ച്ചു.

Related posts

Leave a Comment