ദേശാടനകിളികൾ വന്ന് പോകുന്ന വെ​ള്ളാ​യ​ണി കായലോരത്ത് നിർമിച്ച കൊ​റ്റി​ല്ലം തീ വച്ച്  നശിപ്പിച്ച നിലയിൽ


നേ​മം: ക​ല്ലി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​യ​ണി കാ​യ​ലോ​ര​ത്തെ കൊ​റ്റി​ല്ലം, കൊ​റ്റി​ല്ലം സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ തീ​യി​ട്ടു ന​ശി​പ്പി​ച്ചു.

നേ​മം, തി​രു​വ​ല്ലം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ അ​തി​ർ​ത്തി​യി​ൽ വ​രു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് ന​ട​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ക​ല്ലി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി.

സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ചു ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ഈ ​പ​ദ്ധ​തി ഇ​വി​ടെ ന​ട​പ്പാ​ക്കി​യ​ത്.വെ​ള്ളാ​യ​ണി കാ​യ​ൽ ഉ​ൾ​പ്പെ​ടു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് വി​ദേ​ശ​ത്തു​നി​ന്ന് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ദേ​ശാ​ട​ന​ക്കി​ളി​ക​ൾ ആ​ണ് പ​ല കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി എ​ത്തി​യി​രു​ന്ന​ത്‌.

ഇ​വ​യ്ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നും ഇ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് അ​വ​യെ നേ​രി​ൽ കാ​ണു​ന്ന​തി​നും ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് കൊ​റ്റി​ല്ലം. പ്ര​കൃ​തി സൗ​ഹൃ​ദ​പ​ര​മാ​യ നി​ർ​മാ​ണ​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ല്ലി​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഇ​തു സം​ബ​ന്ധി​ച്ച് യോ​ഗം ചേ​ർ​ന്ന് ഇ​തി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ന​ട​പ്പാ​ക്കും എ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്.ഒ​രു​കൊ​ല്ലം മു​മ്പ് സി​നി​മാ​ന​ട​ൻ സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​നാ​ണ് ഈ ​കൊ​റ്റി​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Related posts

Leave a Comment