ലളിതം 50 ! കെപിഎസി ലളിതയുടെ അഭിനയജീവിതത്തിന് സുവര്‍ണജൂബിലി; ആഘോഷം ഫെബ്രുവരി 11 ന്‌

തൃ​ശൂ​ർ: ന​ടി കെ​പി​എ​സി ല​ളി​ത​യു​ടെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി​യാ​ഘോ​ഷം അ​ടു​ത്ത മാ​സം 11നു മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കീ​ട്ട് ആ​റി​നു ന​ട​ക്കു​ന്ന “ല​ളി​തം 50’ ൽ ​സി​നി​മാ​രം​ഗ​ത്തെ പ്ര​ശ​സ്ത​ർ പ​ങ്കെ​ടു​ക്കും.

ന​ടി​മാ​രാ​യ ശാ​ര​ദ, ഷീ​ല, വി​ധു​ബാ​ല, രേ​വ​തി, മേ​ന​ക, ഉ​ർ​വ്വ​ശി തു​ട​ങ്ങി പ​ത്ത് പേ​ർ ചേ​ർ​ന്ന് നി​ല​വി​ള​ക്കി​ന് തി​രി​കൊ​ളു​ത്തു​ന്ന​തോ​ടെ​യാ​ണ് ല​ളി​തം 50 ആ​രം​ഭി​ക്കു​ക. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച പ​ത്ത് വ​നി​ത​ക​ളെ വേ​ദി​യി​ൽ ആ​ദ​രി​ക്കും. ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​രാ​യ പി. ​ജ​യ​ച​ന്ദ്ര​ൻ, വി​ജ​യ് യേ​ശു​ദാ​സ്, മ​ധു ബാ​ല​കൃ​ഷ്ണ​ൻ, ഉ​ണ്ണി​മേ​നോ​ൻ, മ​ഞ്ജ​രി, റി​മി ടോ​മി, സി​ത്താ​ര, മൃ​ദു​ല എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത വി​രു​ന്ന്, ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ വി​നീ​ത്, ര​ച​നാ കൃ​ഷ്ണ​ൻ​കു​ട്ടി, അ​പ​ർ​ണ്ണ ബാ​ല​മു​ര​ളി, അ​നു​ശ്രീ, കൃ​ഷ്ണ​പ്ര​ഭ, പാ​ർ​വ്വ​തി ന​ന്പ്യാ​ർ എ​ന്നി​വ​രു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കൊ​പ്പം കോ​മ​ഡി ഷോ​യും അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ളു​ന്ന ല​ളി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​കും.

തൃ​ശൂ​രി​ന്‍റെ പ്രി​യ​പ്പെ​ട്ട സം​വി​ധാ​യ​ക​ൻ ഭ​ര​ത​ന്‍റെ ഭാ​ര്യ എ​ന്ന നി​ല​യി​ലും കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ന്ന നി​ല​യി​ലു​മാ​ണ് തൃ​ശൂ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ വേ​ദി​യാ​യി തീ​രു​മാ​നി​ച്ച​തെ​ന്ന് സം​ഘാ​ട​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ്, ഇ​വ​ന്‍റ് ഡ​യ​റ​ക്ട​ർ എം. ​പ​ത്മ​കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു. സൗ​ജ​ന്യ​പാ​സ് മൂ​ലം പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കും. മി​ല​ൻ ജ​ലീ​ൽ, കെ. ​യ​തീ​ന്ദ്ര​ൻ, ഇ​ഗ്നി മാ​ത്യു എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts