വിവാഹം കഴിക്കണം എന്ന് നിര്‍ബന്ധമുള്ള ലോകം ഒന്നുമല്ല ! മക്കള്‍ കല്യാണം കഴിച്ചാലും കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് കൃഷ്ണകുമാര്‍; താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

മലയാളികളുടെ പ്രിയതാരമാണ് കൃഷ്ണകുമാര്‍. സിനിമയിലൂടെയും സീരിയലിലൂടെയും താരം ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങള്‍ അനവധിയാണ്.

നിരവധി സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും ഒക്കെ വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്. ദൂരദര്‍ശനില്‍ ന്യൂസ് റീഡറായി എത്തിയ കൃഷ്ണകുമാര്‍ പിന്നീട് അവിടെ നിന്നും സീരിയലിലേക്കും അതിന് ശേഷം സിനിമയിലേക്കും എത്തുകയായിരുന്നു.

അടുത്തിടെ താരം രാഷ്ട്രീയത്തിലേക്കും ഇറങ്ങിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്തു നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

താരത്തിന്റെ കുടുംബവിശേഷങ്ങള്‍ കേള്‍ക്കാന്‍ മലയാളികള്‍ക്ക് വലിയ താല്‍പര്യമാണ്. സിന്ധുവാണ് കൃഷ്ണകുമാറിന്റെ ഭാര്യ.

നാലു പെണ്‍മക്കളാണ് ദമ്പതികള്‍ക്ക്. അച്ഛന്റെ പാത പിന്തുടര്‍ന്ന് ഇവരുടെ മക്കളും സിനിമയിലും സോഷ്യല്‍ മീഡിയകളിലും സജീവമാണ്.

മക്കളില്‍ ദിയ മാത്രമാണ് സിനിമയില്‍ ഇതുവരെ മുഖം കാണിക്കാത്തത്. മൂത്ത മകളായ അഹാനയാണ് ആദ്യം സിനിമയിലേക്ക് എത്തിയത്.

ഇപ്പോള്‍ മലയാളത്തിലെ അറിയപ്പെടുന്ന നായികയാണ് അഹാന. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയ രംഗത്തേക്ക് അരങ്ങേറുന്നത്. ആദ്യ ചിത്രം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി.

പിന്നീട് യുവ നടന്‍ ടോവിനോ തോമസിന്റെ നായികയായി അഹാന എത്തിയ ലൂക്ക എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആണ് ദിയ ഒരുപാട് പ്രമുഖ പ്രോഡക്ടുകള്‍ താരം പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താറുണ്ട്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ കൃഷ്ണ കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വൈറലായി മാറുകയാണ്. അഭിമുഖത്തില്‍ പെണ്‍മക്കളുടെ വിവാഹത്തെ കുറിച്ച് കൃഷ്ണകുമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

മക്കള്‍ക്ക് സ്ത്രീധനം നല്‍കുന്ന കാര്യത്തെപ്പറ്റി അവതാരക താരത്തിനോട് ചോദിച്ചിരുന്നു. നര്‍മത്തില്‍ ചാലിച്ച മറുപടിയാണ് ഇതിന് താരം നല്‍കിയത്. കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ:

എന്റെ നാല് പെണ്‍മക്കളും നാല് പ്രായത്തില്‍ നില്‍ക്കുന്നവരാണ്. മൂത്ത മകള്‍ അഹാനയ്ക്ക് 25 വയസ്സുണ്ട്. നാലാമത്തെ മകന്‍ ഹന്‍സികയ്ക്ക് 15 വയസ്സും.

മൂത്ത അയാളുടെ അടുത്ത് പെരുമാറുന്നത് പോലെ ഒരിക്കലും ഇളയ ആളുടെ അടുത്ത് പറ്റില്ല. അതുപോലെ രണ്ടാമത്തെയും മൂന്നാമത്തെയും ആളുടെ അടുത്ത് പറ്റില്ല. വിവാഹം കഴിക്കണം എന്ന് നിര്‍ബന്ധമുള്ള ലോകം ഒന്നുമല്ല ഇത്.

കഴിച്ചാലും എനിക്ക് കുഴപ്പമില്ല. കലാകാരിയായി തുടരണമെങ്കില്‍ ഒരു പൊസിഷനില്‍ എത്തട്ടെ. ഒരു 35 വയസ്സ് ഒക്കെ ആയിട്ട് വിവാഹം കഴിച്ചാല്‍ മതി. 25 വയസ്സുള്ള ഒരു പെണ്‍കുട്ടി വിവാഹം കഴിച്ചാല്‍ പയ്യനും അതേ പ്രായമാകും. അപ്പോള്‍ പക്വത കുറവായിരിക്കും.

കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനും, ഒടുവില്‍ കലാജീവിതവും, കുടുംബ ജീവിതം തകരുന്ന ഒരു അവസ്ഥയാകും.

സിനിമയില്‍ നായകന്റെ ഒപ്പമുള്ള ഒരു സീന്‍. ഇത് ഭര്‍ത്താവും അവന്റെ കൂട്ടുകാരും കാണുമ്പോള്‍ നിന്റെ ഭാര്യ ഇന്നലെ സിനിമയില്‍ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാല്‍ അതു മനസ്സില്‍ ഒരു കരട് ആയി മാറും.

ഒരു പ്രായം കഴിയുമ്പോള്‍ ഇത്തരം ചിന്തകളുടെ അപ്പുറത്തുള്ള ഒരാള്‍ വരും. മക്കള്‍ക്ക് സ്ത്രീധനം നല്‍കുന്നതിനെ പ്പറ്റി ഞാന്‍ മക്കളോട് തീര്‍ത്തു പറഞ്ഞിട്ടുണ്ട്. നല്ല കാശുള്ള വീട്ടിലെ പയ്യന്മാരെ വളച്ചെടുത്തോ എന്നാണെന്നും തമാശയായി കൃഷ്ണ കുമാര്‍ പറയുന്നു.

ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. അച്ഛന്‍മാര്‍ ആയാല്‍ ഇങ്ങനെ വേണം എന്നാണ് മിക്കവരും പറയുന്നത്.

Related posts

Leave a Comment