വിവാദ പ്രസ്താവനയുമായി കെആര്‍കെ വീണ്ടും ! ഇത്തവണ അപമാനിച്ചത് മമ്മുക്കയെ; പിന്നാലെ പൊങ്കാലയുമായി ആരാധകര്‍

mammooty600മോഹന്‍ലാലിനെ ട്രോളി ട്വീറ്റ് ചെയ്ത് പുലിവാലു പിടിച്ച കമാല്‍ ആര്‍. ഖാന്‍ (കെആര്‍കെ) ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വിവാദട്വീറ്റുമായി രംഗത്ത്. ഇത്തവണ മമ്മൂട്ടിയെയാണ് കെആര്‍കെ ലക്ഷ്യം വച്ചിരിക്കുന്നത്

”മോഹന്‍ലാല്‍ സാര്‍,താങ്കളെ വിമര്‍ശിക്കാന്‍ മമ്മൂട്ടി എനിക്കു പണം തന്നോ എന്ന് താങ്കള്‍ ആരോടോ ചോദിച്ചെന്നറിഞ്ഞു. ഇല്ല സാര്‍, ആ സി ഗ്രേഡ് നടന്‍ ആരാണെന്നു പോലും എനിക്കറിയില്ല”
ഇങ്ങനെയാണ് കെആര്‍കെയുടെ ട്വീറ്റ്. ഇതേത്തുടര്‍ന്ന് ആരാധകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതിന്റെ ബാക്കിയായി കെആര്‍കെ എന്തൊക്കെ അനുഭവിക്കുമെന്ന് ഇനി കണ്ടറിയാം.

നേരത്തെ, മോഹന്‍ലാലിനെ കാണാന്‍ ഛോട്ടാ ഭീമിനെ പോലെയാണന്നും മഹാഭാരതയുടെ സംവിധായകന്‍ അദ്ദേഹത്തെ വച്ച് സിനിമ നിര്‍മിക്കരുതെന്നും പറഞ്ഞ് കമാല്‍ ആര്‍.ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. മാത്രമല്ല മോഹന്‍ലാലിന്‍റെ ആരാധകരെ വിഡ്ഢികളെന്നും വിളിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ആരാധകര്‍ ഒരുമിച്ച് കെആര്‍കെയെ പൊങ്കാലയിടുകയും അദ്ദേഹത്തിന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് മോഹന്‍ലാലിനോടും അദേഹത്തിന്റെ ആരാധകരോടും കെആര്‍കെ മാപ്പു ചോദിച്ചിരുന്നു.

Related posts