കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ​നി​ന്നു വ​യോ​ധി​ക​നെ ക​ണ്ട​ക്ട​ർ ച​വി​ട്ടി താ​ഴെ​യി​ട്ട​താ​യി പ​രാ​തി! സംഭവത്തെക്കുറിച്ച് കണ്ടക്ടര്‍ പറയുന്നത് ഇങ്ങനെ…

മൂ​ല​മ​റ്റം: ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നെ കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ​നി​ന്ന് ക​ണ്ട​ക്ട​ർ ച​വി​ട്ടി താ​ഴെ​യി​ട്ട​താ​യി പ​രാ​തി.

പ​രി​ക്കേ​റ്റ ഇ​ടാ​ട് ഐ​ക്ക​ര തെ​ക്കേ​ൽ രാ​ജ​പ്പ​നെ (63) ആ​ദ്യം മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

മൂ​ല​മ​റ്റ​ത്ത് എ​ത്തി നാ​ലോ​ടെ എ​ല​പ്പാ​റ വ​ഴി കു​മ​ളി​ക്കു പോ​കു​ന്ന ബ​സി​ൽ മൂ​ല​മ​റ്റ​ത്തു​നി​ന്ന് ഇ​ടാ​ടി​ന് പോ​യ രാ​ജ​പ്പ​നെ ഇ​ല​പ്പ​ള്ളി​ക്കു സ​മീ​പം ക​ണ്ട​ക്ട​ർ ച​വി​ട്ടി താ​ഴെ​യി​ട്ട​താ​യാ​ണ് പ​രാ​തി.

എ​ന്നാ​ൽ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന രാ​ജ​പ്പ​ൻ ബ​സി​ൽ ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യും ചീ​ത്ത വി​ളി​ക്കു​ക​യും ചെ​യ്ത​താ​യി യാ​ത്ര​ക്കാ​രും ക​ണ്ട​ക്ട​റും പ​റ​യു​ന്നു.

തു​ട​ർ​ന്ന് കാ​ഞ്ഞാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. രാ​ജ​പ്പ​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​മാ​ക്കി. മ​ദ്യ​പി​ച്ച​താ​യി പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment