സ​ർ​വീ​സ് ന​ട​ത്താ​ൻ 3800 ബ​സുക​ൾ മാ​ത്രം;300 എ​ണ്ണം ഷോ​പ്പ് ഓ​ൺ വീ​ൽ ആ​ക്കും


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി യു​ടെ 6185 ബ​സു​ക​ളി​ൽ 3800 എ​ണ്ണം മാ​ത്രം സ​ർ​വീ​സ് ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന് സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര​ന്‍റെ ഉ​ത്ത​ര​വ്.

യൂ​ണി​റ്റു​ക​ളി​ൽ ഒ​രു സ​ർ​വീ​സ് പോ​ലും മു​ട​ങ്ങാ​തെ 100 ശ​ത​മാ​നം സ​ർ​വീ​സും ന​ട​ത്ത​ണ​മെ​ന്നും സി ​എം ഡി.​സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ 3800 ബ​സ്സു​ക​ൾ യൂ​ണി​റ്റു​ക​ൾ​ക്ക് ന​ല്കി​യി​ട്ടു​ണ്ടെന്നും വ്യക്തമാക്കി.


300 ബ​സുക​ൾ ഷോ​പ്പ് ഓ​ൺ​വീ​ൽ ആ​ക്കി മാ​റ്റാ​നാ​ണ് നി​ർ​ദേ​ശം.​ ചെ​റു​കി​ട വ്യാ​പാ​ര രം​ഗ​ത്തേ​ക്കു കെഎ​സ്ആ​ർ‌ടി​സി ശ​ക്ത​മാ​യി​ എ​ത്തു​മെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ഇ​ത്ര​യ​ധി​കം ബസുക​ൾ ഷോ​പ്പ് ഓ​ൺ വീ​ൽ ആ​ക്കി പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​തി​ന് പി​ന്നി​ൽ.

ഷോ​പ്പ് ഓ​ൺ വീ​ൽ ബ​സു​ക​ൾ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു വി​ട്ടു ന​ല്കാ​നും ധാ​ര​ണ ഉ​ണ്ടെ​ന്ന​റി​യു​ന്നു.യൂ​ണി​റ്റു​ക​ൾ​ക്കു സ​ർ​വീ​സീ​നും സ്പെ​യ​ർ ആ​യും അ​നു​വ​ദി​ച്ചി​ട്ടു​ള്ള 3,800 ബ​സുക​ൾ​ക്ക് പു​റ​മേ ജി​ല്ലാ പൂ​ളി​ൽ 450 ബ​സുക​ളു​ണ്ടാ​വും.

യൂ​ണി​റ്റു​ക​ളി​ലെ ബസുക​ൾ സ​ർ​വീ​സി​നു യോ​ഗ്യ​മ​ല്ലെ​ങ്കി​ൽ ജി​ല്ലാ പൂ​ളി​ൽനി​ന്നും ബസ് കൈ​മാ​റി സ​ർ​വീ​സ് മു​ട​ങ്ങാ​തെ നോ​ക്ക​ണം.1000 ബ​സ്സു​ക​ൾ വ​ർ​ക്ക്ഷോ​പ്പ് പൂ​ളി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്. 635 ബ​സുക​ൾ ക​ണ്ടം ചെ​യ്യാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.


ഡി​പ്പോ​ക​ളി​ലെ ബ​സുക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു നി​ല​വി​ൽ വ​ർ​ക്ക്ഷോ​പ്പു​ക​ളു​ണ്ട്. 30 ബ​സിന് ഒ​രു ചാ​ർജ്മാ​ൻ, 70 ബസിന് അ​സി​സ്റ്റ​ന്‍റ് ഡി​പ്പോ എ​ൻജിനിയ​ർ, 100 ബ​സിനു ഡി​പ്പോ എ​ൻജിനി​യ​ർ എ​ന്നീ ത​സ്തി​കക​​ൾ​ ഡി​പ്പോ​ക​ളി​ലെ​ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ ന​ട​പ്പാ​ക്കും.

ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് ബ​സ് ത​യാ​റാ​ക്ക​ൽ, യൂ​ണി​റ്റ് മാ​റ്റി വ​യ്ക്ക​ൽ തു​ട​ങ്ങി​യ മേ​ജ​ർ ജോ​ലി​ക​ളും ബ​സുക​ൾ സി ​എ​ൻ ജി ‘​എ​ൽ​എ​ൻ​ജി, ഇ​ലക്‌ട്രിക് എ​ന്നി​വ​യി​ലേ​ക്കു പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തും ജി​ല്ലാ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ലാ​യി​രി​ക്കും.

സ​ർ​വീ​സ് മു​ട​ങ്ങാ​തി​രി​ക്കാ​ൻ യൂ​ണി​റ്റു​ക​ൾ​ക്ക് ഏ​തു സ​മ​യ​വും പ​ക​രം ബ​സ് ന​ല്കാ​നും ജി​ല്ല ത​ല വ​ർ​ക്ക്ഷോ​പ്പു​ക​ൾ​ സ​ജ്ജ​മാ​യി​രി​ക്ക​ണം.

50 ബസുക​ൾ​ക്ക് ഒ​രു ചാ​ർ​ജ്‌മാ​ൻ, 100ന് ​എ​ഡി​ഇ, 200 ന് ​ഡി​പ്പോ എ​ൻജിനിയ​ർ എ​ന്നി​വ​രെ കൂ​ടാ​തെ ഒ​രു അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ / സൂപ്രണ്ട് എ​ന്നി​വ​രെ​യും ജില്ലാതല ഡിപ്പോകളിൽ നി​യ​മി​ക്കും.

Related posts

Leave a Comment