സൗ​ജ​ന്യ യാ​ത്ര ന​ട​ത്ത​ണ​മെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി വീ​ട്ടി​ല്‍​നി​ന്നു കൊ​ണ്ടു​വ​രേ​ണ്ടി വ​രും; സൗ​ജ​ന്യ യാ​ത്ര​യെ പ​രി​ഹ​സി​ച്ച് എം.​എം മ​ണി

തൊ​ടു​പു​ഴ: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ സൗ​ജ​ന്യ യാ​ത്ര ന​ട​ത്ത​ണ​മെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി.​ സ​തീ​ശ​ന്‍റെ വീ​ട്ടി​ല്‍നി​ന്നു കൊ​ണ്ടു​വ​രേ​ണ്ടി വ​രു​മെ​ന്ന് മു​ന്‍ മ​ന്ത്രി എം.​എം.​ മ​ണി. ഗാ​ന്ധി​ജി​യെ കൊ​ന്ന​വ​രു​ടെ കൈ​യി​ല്‍ രാ​ജ്യം എ​ത്തി​ച്ചു കൊ​ടു​ത്ത​വ​രാ​ണ് സ​തീ​ശ​ന്‍റെ പാ​ര്‍​ട്ടി. കേ​ര​ള​ത്തി​ല്‍ വി​ക​സ​നം ഉ​ണ്ടാ​കു​മോ എ​ന്ന് കാ​ത്തി​രു​ന്നു കാ​ണാം.

പി​ണ​റാ​യി വി​ജ​യ​നും എം.​വി. ഗോ​വി​ന്ദ​നും എ​തി​രാ​യ പാ​ര്‍​ട്ടി ക​മ്മി​റ്റി​ക​ളി​ലെ വി​മ​ര്‍​ശ​ന​ത്തി​ല്‍ വ്യ​ക്തി​യെ കേ​ന്ദ്രീ​ക​രി​ച്ച് വി​മ​ര്‍​ശ​നം ന​ട​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ​

പി​ണ​റാ​യി വി​ജ​യ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​തി​ല്‍ കേ​ര​ള​ത്തി​ലെ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ എ​തി​ര്‍​പ്പി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റ​തുകൊ​ണ്ട് ഞ​ങ്ങ​ളെ ഒ​രു പു​ല്ലും ചെ​യ്യാ​ന്‍ ആ​ര്‍​ക്കും ക​ഴി​യി​ല്ല. മു​ണ്ടും മ​ട​ക്കിക്കു​ത്തി​ത്ത​ന്നെ നി​ല്‍​ക്കു​മെ​ന്നും മ​ണി പ​റ​ഞ്ഞു.

Related posts

Leave a Comment