ജ​ല​വി​ഭ​വ വ​കു​പ്പു​മാ​യി മോ​ന്‍​സ് ജോ​സ​ഫ് ജി​ല്ല​യു​ടെ ഏ​ക മ​ന്ത്രി; ത​ല​യെ​ടു​പ്പോ​ടെ ക​ടു​ത്തു​രു​ത്തി

ക​​ടു​​ത്തു​​രു​​ത്തി: മോ​​ന്‍​സ് ജോ​​സ​​ഫ് കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍ നി​​ന്നു​​ള്ള ഏ​​ക മ​​ന്ത്രി​​യാ​​യ​​തോ​​ടെ ജി​​ല്ല​​യു​​ടെ അ​​ഭി​​മാ​​ന മ​​ണ്ഡ​​ല​​മാ​​യി ക​​ടു​​ത്തു​​രു​​ത്തി. ഒ​​രു കാ​​ല​​ത്ത് മു​​ഖ്യ​​മ​​ന്ത്രി ഉ​​ള്‍​പ്പെ​​ടെ മൂ​​ന്ന് മ​​ന്ത്രി​​മാ​​ര്‍ വ​​രെ​​യു​​ണ്ടാ​​യി​​രു​​ന്ന ജി​​ല്ല​​യി​​ൽ ക​​ഴി​​ഞ്ഞ പ​​ത്ത് വ​​ര്‍​ഷ​​മാ​​യി ഏ​​റ്റു​​മാ​​നൂ​​ര്‍ മ​​ണ്ഡ​​ല​​ത്തി​​ല്‍​നി​​ന്നു​​ള്ള വി.​​എ​​ന്‍. വാ​​സ​​വ​​നെ​​ന്ന ഏ​​ക മ​​ന്ത്രി​​യാ​​യി ചു​​രു​​ങ്ങി​​യി​​രു​​ന്നു.

മു​​മ്പ് 22 മാ​​സ​​ക്കാ​​ലം അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് മ​​ന്ത്രി​​യാ​​യി പ്ര​​വ​​ര്‍​ത്തി​​ച്ച കാ​​ല​​ത്ത് ഭ​​ര​​ണ​​രം​​ഗ​​ത്ത് ഏ​​റെ മി​​ക​​വ് പ്ര​​ക​​ടി​​പ്പി​​ച്ച മോ​​ന്‍​സ് ജോ​​സ​​ഫി​​ന് ഇ​​ക്കു​​റി ജ​​ല​​വി​​ഭ​​വ വ​​കു​​പ്പ് മ​​ന്ത്രി​​യെ​​ന്ന നി​​ല​​യി​​ൽ ജി​​ല്ല​​യി​​ല്‍ ഏ​​റെ കാ​​ര്യ​​ങ്ങ​​ള്‍ ചെ​​യ്യാ​​ന്‍ ക​​ഴി​​യു​​മെ​​ന്ന​​തും നേ​​ട്ട​​മാ​​വും.കു​​ടി​​വെ​​ള്ള പ്ര​​ശ്‌​​ന​​ങ്ങ​​ള്‍, കാ​​ര്‍​ഷി​​ക മേ​​ഖ​​ല​​യ്ക്കും നാ​​ട്ടു​​കാ​​ര്‍​ക്കും ഭീ​​ഷ​​ണി​​യാ​​യ തോ​​ടു​​ക​​ളി​​ലെ​​യും ആ​​റു​​ക​​ളി​​ലെ​​യും ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലെ​​യും ചെ​​ളി​​യും മ​​ണ്ണും മാ​​ലി​​ന്യ​​ങ്ങ​​ളും, ഇ​​തു​​മൂ​​ല​​മു​​ണ്ടാ​​കു​​ന്ന വെ​​ള്ള​​പ്പൊ​​ക്കം, കാ​​ര്‍​ഷി​​ക മേ​​ഖ​​ല നേ​​രി​​ടു​​ന്ന പ്ര​​തി​​സ​​ന്ധി​​ക​​ള്‍ തു​​ട​​ങ്ങി ജി​​ല്ല​​യു​​ടെ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ഒ​​ട്ട​​ന​​വ​​ധി​​യാ​​ണ്.

കൂ​​ടാ​​തെ ടൂ​​റി​​സം മേ​​ഖ​​ല​​യു​​ടെ വ​​ള​​ര്‍​ച്ച​​യ്ക്കും ജ​​ലാ​​ശ​​യ​​ങ്ങ​​ളു​​ടെ ന​​വീ​​ക​​ര​​ണം അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​ണ്. വേ​​ന​​ല്‍​ക്കാ​​ല​​മാ​​കു​​ന്ന​​തോ​​ടെ ജി​​ല്ല നേ​​രി​​ടു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ പ്ര​​തി​​സ​​ന്ധി​​യാ​​ണ് കു​​ടി​​വെ​​ള്ള​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ണ്ടാ​​കു​​ന്ന​​ത്.നി​​ര​​വ​​ധി റോ​​ഡ് വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ള്‍, ബൈ​​പാ​​സ് റോ​​ഡു​​ക​​ള്‍, സം​​സ്ഥാ​​നം വ​​ള​​രെ പ്ര​​തീ​​ക്ഷ​​യോ​​ടെ ഉ​​റ്റു​​നോ​​ക്കു​​ന്ന വെ​​ള്ളൂ​​ര്‍ കെ​​പി​​പി​​എ​​ലി​​ന്‍റെ വി​​ക​​സ​​നം, മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ന്‍റെ വി​​ക​​സ​​ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ തു​​ട​​ര്‍​ച്ച, കു​​റ​​വി​​ല​​ങ്ങാ​​ട് സ​​യ​​ന്‍​സ് സി​​റ്റി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, കു​​റ​​വി​​ല​​ങ്ങാ​​ട് ബൈ​​പാ​​സു​​ക​​ള്‍, ക​​ടു​​ത്തു​​രു​​ത്തി​​യി​​ലെ കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യം, പ്ര​​ധാ​​ന റോ​​ഡു​​ക​​ളി​​ലെ അ​​പ​​ക​​ട വ​​ള​​വു​​ക​​ള്‍ നി​​വ​​ര്‍​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ള്‍, കോ​​ട്ട​​യം ടെ​​ക്‌​​സ്‌​​റ്റൈ​​ല്‍​സി​​ന്‍റെ വി​​ക​​സ​​നം തു​​ട​​ങ്ങി ജി​​ല്ല ഉ​​റ്റു​​നോ​​ക്കു​​ന്ന വി​​ക​​സ​​ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ഒ​​ട്ട​​ന​​വ​​ധി​​യാ​​ണ്.

ഇ​​തേ​​സ​​മ​​യം നി​​യ​​മ​​സ​​ഭാ ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി ഒ​​രു മു​​ഴു​​വ​​ന്‍​സ​​മ​​യ മ​​ന്ത്രി​​യെ ല​​ഭി​​ക്കു​​ന്ന​​തി​​ന്‍റെ അ​​ഭി​​മാ​​ന​​ത്തി​​ലും ആ​​ഹ്ലാ​​ദ​​ത്തി​​ലു​​മാ​​ണ് ക​​ടു​​ത്തു​​രു​​ത്തി മ​​ണ്ഡ​​ലം.ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ക​​ടു​​ത്തു​​രു​​ത്തി​​ക്ക് മ​​ന്ത്രി​​സ്ഥാ​​നം ല​​ഭി​​ക്കു​​ന്ന​​തെ​​ങ്കി​​ലും അ​​ഞ്ച് വ​​ര്‍​ഷ​​ക്കാ​​ല​​വും ഉ​​റ​​പ്പു​​ള്ള മ​​ന്ത്രി​​സ്ഥാ​​നം മ​​ണ്ഡ​​ല​​ത്തി​​ന് ല​​ഭി​​ക്കു​​ന്ന​​ത് ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​ണ്.

2007-2008 കാ​​ല​​ത്താ​​ണ് 22മാ​​സ​​ക്കാ​​ലം വി.​​എ​​സ്. മ​​ന്ത്രി​​സ​​ഭ​​യി​​ല്‍ പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് മ​​ന്ത്രി​​യാ​​യി മോ​​ന്‍​സ് ജോ​​സ​​ഫ് ആ​​ദ്യം മ​​ന്ത്രി​​പ​​ദ​​വി അ​​ല​​ങ്ക​​രി​​ച്ച​​ത്. ഇ​​ക്കാ​​ല​​യ​​ള​​വി​​ല്‍ ഭ​​ര​​ണ​​രം​​ഗ​​ത്ത് മി​​ക​​വ് തെ​​ളി​​യി​​ക്കാ​​നും ഏ​​വ​​രു​​ടെ​​യും പ്ര​​ശം​​സ നേ​​ടാ​​നും മോ​​ന്‍​സ് ജോ​​സ​​ഫി​​ന് ക​​ഴി​​ഞ്ഞി​​രു​​ന്നു.

Related posts

Leave a Comment