പിന്നെ എങ്ങനെ നന്നാകും! യാത്രക്കാരുമായി വന്ന കെഎസ്ആർടിസി ബസ് ഉപേക്ഷിച്ചു ഡ്രൈവർ സ്ഥലംവിട്ടു

കാ​യം​കു​ളം: യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉ​പേ​ക്ഷി​ച്ചു ഡ്രൈ​വ​ർ സ്ഥ​ലം​വി​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30നു ​കാ​യം​കു​ളം കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. പാ​റ​ശാ​ല​യി​ൽ​നി​ന്നു തൃ​ശൂ​രി​ലേ​ക്കു പോ​കാ​ൻ യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ബ​സി​ൽ​നി​ന്നാ​ണ് ഡ്രൈ​വ​ർ അ​ൻ​സി​ൽ​രാ​ജ് ഇ​റ​ങ്ങി​പ്പോ​യ​ത്.

ബ​സ് യാ​ത്ര ആ​രം​ഭി​ച്ച​പ്പോ​ൾ മു​ത​ൽ ഡ്രൈ​വ​ർ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ് വാ​ഹ​ന​മോ​ടി​ച്ച​തെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ യാ​ത്ര​ക്കാ​ർ ബ​ഹ​ളം കൂ​ട്ടു​ക​യും ഡ്രൈ​വ​ർ ബ​സ് ഉ​പേ​ക്ഷി​ച്ചു പോ​വു​ക​യു​മാ​യി​രു​ന്നു.

ഡി​പ്പോ​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​യാ​ൾ മ​ദ്യ​പി​ച്ച​താ​ണെ​ന്നു സം​ശ​യ​മു​ണ്ടാ​യ​തോ​ടെ​യാ​ണ് ഇ​യാ​ൾ സ്റ്റാ​ൻ​ഡി​ൽ​നി​ന്നു ക​ട​ന്ന​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ഇ​യാ​ളെ​ക്കു​റി​ച്ചു പി​ന്നീ​ട് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ഡി​പ്പോ​യി​ലെ മ​റ്റൊ​രു ഡ്രൈ​വ​റെ വ​രു​ത്തി​യാ​ണു ബ​സ് പി​ന്നീ​ട് യാ​ത്ര​ക്കാ​രു​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

Related posts