കെഎസ്ആർടിസി  മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ​ർ​വീ​സ് മു​ട​ക്കു​ന്നു;​ മ​ല​യോ​ര​വാ​സി​ക​ൾയാ​ത്രാ​ദു​രി​തത്തി​ൽ ; ​സ്വകാ​ര്യ ബ​സ് മു​ത​ലാ​ളി​മാ​രെ സ​ഹാ​യി​ക്കാനെന്ന ആക്ഷേപവുമായി യാത്രക്കാർ

പ​ത്ത​നാ​പു​രം: മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള​ള സ്റ്റേ ​ബ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യും സ​ർ​വീസു​ക​ൾ വെ​ട്ടി കു​റ​ച്ചും കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പം.​പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ൽ നി​ന്നും പ​ട്ടാ​ഴി, പു​ന്ന​ല, ക​ട​ശ്ശേ​രി ,മാ​ങ്കോ​ട് , വെ​ള്ളം​തെ​റ്റി,മു​ള്ളു​മ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സ് സ​ർ​വ്വീ​സു​ക​ളാ​ണ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ധി​കൃ​ത​ർ മു​ട​ക്കു​ന്ന​ത്.

സ്കൂ​ൾ കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ളും തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​ത്.​അ​മി​ത ചാ​ർ​ജ് ന​ൽ​കി സ​മാ​ന്ത​ര സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ജ​ന​ങ്ങ​ൾ.​ബ​സ് ഇ​ല്ലാ​ത്ത​ത് മൂ​ലം കാ​ട്ടു​മൃ​ഗ​ശ​ല്യ​മു​ള്ള വി​ജ​ന​മാ​യ പാ​ത​യി​ലൂ​ടെ കാ​ൽ ന​ട​യാ​യി വി​ദ്യാ​ർ​ത്ഥി​ക​ളെ സ്കൂ​ളു​ക​ളി​ൽ അ​യ്ക്കാ​ൻ ര​ക്ഷി​താ​ക്ക​ളും ഭ​യ​ക്കു​ന്നു.​

പ​ത്ത​നാ​പു​ര​ത്ത് നി​ന്നും കൊ​ട്ടാ​ര​ക്ക​ര,പു​ന​ലൂ​ർ അ​ടൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പു​ല​ർ​ച്ചെ ഉ​ണ്ടാ​യി​രു​ന്ന സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​ത് കാ​ർ​ഷി​ക വി​ള​ക​ളു​മാ​യി ച​ന്ത​ക​ളി​ൽ പോ​കേ​ണ്ട ക​ർ​ഷ​ക​രെ​യും ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യ​ട്ടു​ണ്ട് .

കൂ​ടാ​തെ രാ​ത്രി 9 ന് ശേ​ഷം പ​ത്ത​നാ​പു​ര​ത്ത് നി​ന്ന് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ർ​വീസ് ഇ​ല്ലാ​ത്ത​ത് സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു .സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി സ്വ​കാ​ര്യ ബ​സ് മു​ത​ലാ​ളി​മാ​രെ സ​ഹാ​യി​ക്കു​ന്ന​താ​യും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts