കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ​ത്തി​യാ​ൽ ബസിൽ കയറുന്നതോടൊപ്പം ഇ​നി ഇ​റ​ച്ചി​യും വാ​ങ്ങാം! സംഭവം കെഎ​സ്ആ​ർ​ടി​സി കോ​ട്ട​യം ഡി​പ്പോ​യി​ൽ

കോ​ട്ട​യം: വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യാ​ൽ ബസിൽ കയറുന്നതോടൊപ്പം ഇ​നി ഇ​റ​ച്ചി​യും വാ​ങ്ങി പോ​കാം.

കെഎ​സ്ആ​ർ​ടി​സി കോ​ട്ട​യം ഡി​പ്പോ​യി​ൽ ആണ് മീ​റ്റ് സ്റ്റാ​ൾ ആ​രം​ഭി​ക്കു​ന്നത്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മീ​റ്റ് പ്രൊ​ഡ​ക്റ്റ് ഓ​ഫ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ്റ്റാ​ൾ തു​ട​ങ്ങു​ന്ന​ത്.

കോ​ട്ട​യ​ത്തി​നു പു​റ​മേ പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം, കൊ​ട്ട​ാര​ക്ക​ര, ക​ണ്ണൂ​ർ, തൃ​ശൂ​ർ, കൊ​ല്ലം ഡി​പ്പോ​ക​ളി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്റ്റാ​ളു​ക​ൾ തു​ട​ങ്ങു​ന്നു​ണ്ട്.

ഇ​തി​നാ​യി സ്റ്റേ​ഷ​നു​ക​ളി​ൽ 150 ച​തു​ര​ശ്ര​യ​ടി വീ​തം സ്ഥ​ലം ന​ൽ​കാ​ൻ കെഎ​സ് ആ​ർ​ടി​സി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

സ്റ്റാ​ൾ തു​ട​ങ്ങു​ന്ന​തി​നൊ​പ്പം ശു​ദ്ധ​മാ​യ ഇ​റ​ച്ചി ഉ​ത്പ​ന്ന​ങ്ങ​ൾ ഭ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും മീ​റ്റ് പ്രൊ​ഡ​ക്റ്റ്സ് ഓ​ഫ് ഇ​ന്ത്യ സ്റ്റാ​ൾ വ​ഴി ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് ഷോ, വി​ദ്യാ​ർ​ഥി​ക​ൾ, വീ​ട്ട​മ്മ​മാ​ർ, ക​ശാ​പ്പു ജോ​ലി​യി​ലു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം, പ​ര​സ്യ​പ്ര​ചാ​ര​ണം എ​ന്നി​വ​യും ഉ​ണ്ടാ​കും.

കോ​ട്ട​യം ഡി​പ്പോ​യി​ൽ ഇ​പ്പോ​ൾ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​നങ്ങ​ൾ ന​ട​ന്നു വ​രിക​യാ​ണ്. പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു വ​രു​ക​യാ​ണ്.

ഇ​തി​നൊ​പ്പം പു​തി​യ കെ​ട്ടി​ടം പ​ണി​യും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. പു​തി​യ കെ​ട്ടി​ട​ത്തി​ലാ​യി​രി​ക്കും സ്റ്റാ​ൾ ആ​രം​ഭി​ക്കു​ക.

നേ​ര​ത്തെ പ​ഴ​യ ബ​സു​ക​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മി​ൽ​മ​യ്ക്ക് ഒ​രു ബ​സ് കോ​ട്ട​യ​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​വ​രു​ടെ സ്റ്റാ​ളും കോ​ഫി ഹൗ​സും ഡി​പ്പോ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല.

Related posts

Leave a Comment