ഞങ്ങള്‍ പോ​യ​തി​നു​ശേ​ഷം കെ ​എ​സ്ആ​ർ​ടി​സി പോ​യാ​ൽ മ​തി​! കെഎ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ് സ്വ​കാ​ര്യ ബ​സു​കാ​രു​ടെ ഭീ​ഷ​ണി

തൊ​ടു​പു​ഴ: കെ ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നും തൊ​ടു​പു​ഴ വ​ഴി എ​റ​ണാ​കു​ളം ക​ലൂ​രി​ലേ​ക്ക് പോ​യ കെ ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് ഇ​തേ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞ​ത്. സ്വ​കാ​ര്യ ബ​സ് പോ​യ​തി​നു​ശേ​ഷം കെ ​എ​സ്ആ​ർ​ടി​സി പോ​യാ​ൽ മ​തി​യെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ർ ബ​സ് ത​ട​ഞ്ഞ​ത്.

ഭീ​ഷ​ണി ഭ​യ​ന്ന് കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ സ്വ​കാ​ര്യ ബ​സ് പോ​യ​തി​നു ശേ​ഷ​മാ​ണ് പോ​യ​ത്. ഇ​തി​നു മു​ൻ​പും കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്കു നേ​രെ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നും പ​രാ​തി​യു​ണ്ട്.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് മ​ട​ക്ക​ത്താ​ന​ത്തു നി​ന്നും കെ ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി​യെ​ന്നാ​രോ​പി​ച്ച് ക​ദ​ളി​ക്കാ​ട് വ​ച്ച് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ന​ടു​റോ​ഡി​ൽ വാ​ഹ​നം വി​ല​ങ്ങി അ​സ​ഭ്യം പ​റ​യു​ന്ന സം​ഭ​വ​മു​ണ്ടാ​യി. ഏ​താ​നും ദി​വ​സം മു​ൻ​പ് മൂ​വാ​റ്റു​പു​ഴ-​തൊ​ടു​പു​ഴ​- ഈ​രാ​റ്റു​പേ​ട്ട ചെ​യി​ൻ സ​ർ​വീ​സ് ബ​സി​നു മു​ന്നി​ലും വാ​ഹ​നം വി​ല​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ടു ബ​സു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

തൊ​ടു​പു​ഴ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​ട​യു​ന്ന​തും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്

Related posts