പെ​ങ്ങ​ളൂ​ട്ടി കോ​ന്നി​യി​ല്‍! ആ​ളു​ക​ളു​ടെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ച് പാ​ട്ടും പാടി; ‌ യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന് ആ​വേ​ശം ‌

കോ​ന്നി: നാ​ട​ന്‍​പാ​ട്ടും പ്ര​സം​ഗ​വു​മാ​യി ര​മ്യ ഹ​രി​ദാ​സി​ന്‍റെ സാ​ന്നി​ധ്യം യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന് ആ​വേ​ശ​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ കു​മ്പ​ഴ​യി​ല്‍നി​ന്നാ​യി​രു​ന്നു തു​ട​ക്കം. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​മോ​ഹ​ന്‍​രാ​ജി​ന്‍റെ മൈ​ല​പ്ര പ​ഞ്ചാ​ത്തു​ത​ല പ​ര്യ​ട​ന പ​രി​പാ​ടി ര​മ്യാ ഹ​രി​ദാ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.പി​ന്നീ​ട് കോ​ന്നി​യി​ലെ​ത്തി​യ ര​മ്യ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

കോ​ന്നി ടൗ​ണി​ല്‍ ടാ​ക്‌​സി, ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​ര്‍ എ​ന്നി​വ​രെ ക​ണ്ട് വോ​ട്ട​ഭ്യ​ര്‍​ഥ​ന ന​ട​ത്തി. തു​ട​ര്‍​ന്ന് വി​വി​ധ കു​ടും​ബ​യോ​ഗ​ങ്ങ​ള്‍, പൊ​തു സ​മ്മേ​ള​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലും പ​ങ്കെ​ടു​ത്തു. ഒ​രു​ദി​വ​സം നി​റ​ഞ്ഞു​നി​ന്ന പ​രി​പാ​ടി​യാ​യി​രു​ന്ന ആ​ല​ത്തൂ​ര്‍ എം​പി​ക്ക് ഇ​ന്ന​ലെ കോ​ന്നി മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​ത്.

പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ ആ​ളു​ക​ളു​ടെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ച് ര​മ്യ​യ്ക്ക് പാ​ട്ടും പാ​ടേ​ണ്ടി​വ​ന്നു. ത​ണ്ണി​ത്തോ​ട്, ചി​റ്റാ​ര്‍, ആ​ങ്ങ​മൂ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പൊ​തു​യോ​ഗം. കോ​ള​നി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ര​മ്യ ഹ​രി​ദാ​സ് ന​ട​ത്തി​യ വോ​ട്ടു​തേ​ട​ലും ശ്ര​ദ്ധേ​യ​മാ​യി.ര​മ്യ ഹ​രി​ദാ​സ് ഇ​ന്നും കോ​ന്നി​യി​ലു​ണ്ടാ​കും.

രാ​വി​ലെ 8.30ന് ​ഏ​നാ​ദി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​യു​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് വാ​ഴ​മു​ട്ട​ത്ത് കു​ടും​ബ​യോ​ഗം, കോ​ണ്‍​ഗ്ര​സ് ഭ​വ​നി​ല്‍ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ക​ണ്‍​വ​ന്‍​ഷ​ന്‍. ര​ണ്ടി​ന് അ​രു​വാ​പ്പു​ലം, കൊ​ക്കാ​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഭ​വ​ന​സ​ന്ദ​ര്‍​ശ​നം, ഉ​ച്ച​ക​ഴി​ഞ്ഞ് അ​രു​വാ​പ്പു​ലം തോ​പ്പി​ല്‍ കോ​ള​നി സ​ന്ദ​ര്‍​ശ​നം തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​പാ​ടി​ക​ള്‍. ‌

Related posts