പ​തി​മൂ​ന്നു​കാ​ര​നു ബ​ല​മാ​യി മ​ദ്യം പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം ;  ബന്ധുക്കളുടെ പരാതിയിൽ യുവാവ് പോലീസ് പിടിയിൽ

വ​ളാ​ഞ്ചേ​രി: പ​തി​മൂ​ന്നു​കാ​ര​നു ബ​ല​മാ​യി മ​ദ്യം ന​ൽ​കി പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ്ര​തി പി​ടി​യി​ൽ. ഇ​രി​ന്പി​ളി​യം മ​ങ്കേ​രി ക​ട്ട​ച്ചി​റ ക​ബീ​ർ എ​ന്ന മാ​യാ ക​ബീ​ർ (38) ആ​ണ് വ​ളാ​ഞ്ചേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മൂ​ന്നാ​ഴ്ച മു​ന്പു വ​ളാ​ഞ്ചേ​രി​ക്ക​ടു​ത്ത പ​റ​ന്പി​ൽ വ​ച്ചാ​ണ് സം​ഭ​വം. നി​ർ​ബ​ന്ധി​പ്പി​ച്ചു സി​ഗ​ര​റ്റ് വ​ലി​പ്പി​ച്ചും മ​ദ്യം ക​ഴി​പ്പി​ച്ച​തി​നും ശേ​ഷം പ്ര​തി പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് പ​രാ​തി.

സം​ഭ​വ​ശേ​ഷം മു​ങ്ങി​യ ക​ബീ​ർ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സു​ഹൃ​ത്തി​നെ ക​ബീ​ർ അ​ന്വേ​ഷി​ച്ചു പോ​കു​ന്ന​തി​നി​ട​യി​ൽ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് വ​ച്ച് വ​ളാ​ഞ്ചേ​രി സി​ഐ പി. ​പ്ര​മോ​ദും സം​ഘ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. വ​ളാ​ഞ്ചേ​രി, കു​റ്റി​പ്പു​റം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മ​ണ​ൽ​ക്ക​ട​ത്ത്, ക​ഞ്ചാ​വ് കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്. തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts