മേലിൽ ഇങ്ങനെ ആവർത്തിക്കരുത്..! ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത കെ യു അ​രു​ണ​ൻ എം​എ​ൽ​എ​യ്ക്ക് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റിന്‍റെ പ​ര​സ്യ ശാ​സ​ന

ku-arun-mla-rssതൃ​ശൂ​ർ: ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ  പേ​രി​ൽ സി​പി​എം ഇ​രി​ങ്ങാ​ല​ക്കു​ട എം​എ​ൽ​എ കെ.​യു.​അ​രു​ണ​ന് പ​ര​സ്യ ശാ​സ​ന ന​ൽ​കാ​ൻ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.   ഇ​ന്നു രാ​വി​ലെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ സെ​ക്ര​ട്ട​റി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍റെ  അ​ധ്യ​ക്ഷ​തയി​ൽ ചേ​ർ​ന്ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത് പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഇ​തു സം​ബ​ന്ധി​ച്ച് എം​എ​ൽ​എ​യോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കാ​നും വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ഏ​രി​യ ക​മ്മി​റ്റി എം​എ​ൽ​എ​യ്ക്കെ​തി​രെ പ​ര​സ്യ ശാ​സ​ന ന​ൽ​കാ​ൻ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് ഇ​ത് അം​ഗീ​ക​രി​ച്ചാ​ണ് ന​ട​പ​ടി​യെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എം​എ​ൽ​എ ഭാ​വി​യി​ൽ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്പോ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും നി​ർ​ദ്ദേ​ശി​ച്ചു. ആ​ർ​എ​സ്എ​സി​ന്‍റെ ബാ​ന​ർ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന പ​രി​പാ​ടി​യി​ലാ​ണ് കെ.​യു.​അ​രു​ണ​ൻ എം​എ​ൽ​എ പ​ങ്കെ​ടു​ത്ത് വി​വാ​ദ​ത്തി​ൽപ്പെ​ട്ട​ത്.

Related posts