Set us Home Page

ത​ല​ക്കാ​വേ​രി ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​രി​ല്‍ മ​ല​യാ​ളി​യും;കൂർഗിൽ കനത്ത മഴ തുടരുന്നു


മ​ടി​ക്കേ​രി(​കൂ​ര്‍​ഗ്): ക​ഴി​ഞ്ഞ ദി​വ​സം ത​ല​ക്കാ​വേ​രി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​രി​ല്‍ ഒ​രാ​ള്‍ മ​ല​യാ​ളി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

ത​ല​ക്കാ​വേ​രി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​ദി​ക​ര്‍​മ​ങ്ങ​ളി​ല്‍ സ​ഹാ​യി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന മു​ള്ളേ​രി​യ അ​ഡൂ​ര്‍ സ്വ​ദേ​ശി ശ്രീ​നി​വാ​സ് (30) ആ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. ദു​ര​ന്ത​ത്തി​ല്‍ കാ​ണാ​താ​യ മു​ഖ്യ പൂ​ജാ​രി നാ​രാ​യ​ണ ആ​ചാ​ര്യ​യു​ടെ വീ​ട്ടി​ല്‍ ത​ന്നെ​യാ​ണ് ശ്രീ​നി​വാ​സ് താ​മ​സി​ച്ചി​രു​ന്ന​ത്.

അ​ഡൂ​ര്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ല​ക്ഷ്മി​നാ​രാ​യ​ണ പ​ഡി​ല്ലാ​യ​യു​ടെ മ​ക​നാ​യ ശ്രീ​നി​വാ​സ് സം​ഭ​വം ന​ട​ന്ന ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മൂ​ന്നു​മ​ണി വ​രെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഓ​ണ്‍​ലൈ​നി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ത​ല​ക്കാ​വേ​രി​യി​ല്‍ ക​ന​ത്ത മ​ഴ​യാ​ണെ​ന്ന വി​വ​ര​വും അ​റി​യി​ച്ചി​രു​ന്നു.

സ​ന്ധ്യ​യോ​ടെ ഫോ​ണ്‍ ബ​ന്ധ​വും ഇ​ല്ലാ​താ​വു​ക​യാ​യി​രു​ന്നു. പി​താ​വ് ല​ക്ഷ്മി​നാ​രാ​യ​ണ അ​ഡൂ​രി​ല്‍ ഹോ​ട്ട​ല്‍ ന​ട​ത്തു​ക​യാ​ണ്. തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം​ദി​വ​സ​വും പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യും പ്ര​ധാ​ന​പാ​ത​ക​ളി​ലു​ള്‍​പ്പെ​ടെ തു​ട​രു​ന്ന മ​ണ്ണി​ടി​ച്ചി​ലും ത​ല​ക്കാ​വേ​രി​യി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെ വ​ഴി​മു​ട​ക്കു​ക​യാ​ണ്.

ത​ല​ക്കാ​വേ​രി ക്ഷേ​ത്ര​ത്തി​ലെ മു​ഖ്യ​പൂ​ജാ​രി നാ​രാ​യ​ണ ആ​ചാ​ര്യ(70), ഭാ​ര്യ ശാ​ന്ത (68), ഇ​വ​രു​ടെ സ​ഹോ​ദ​ര​ന്‍ ആ​ന​ന്ദ​തീ​ര്‍​ഥ സ്വാ​മി (78), പൂ​ജാ​ദി​ക​ര്‍​മ​ങ്ങ​ളി​ല്‍ സ​ഹാ​യി​യാ​യി​രു​ന്ന ര​വി​കി​ര​ണ്‍(26) എ​ന്നി​വ​രെ​യാ​ണ് ശ്രീ​നി​വാ​സി​നൊ​പ്പം ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​ത്.

നാ​രാ​യ​ണ ആ​ചാ​ര്യ​യു​ടെ ഗോ​ശാ​ല​യി​ലെ ഇ​രു​പ​തോ​ളം പ​ശു​ക്ക​ളും ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ പെ​ട്ടു. നേ​ര​ത്തേ മും​ബൈ​യി​ല്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ആ​ന​ന്ദ​തീ​ര്‍​ഥ പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു.

അ​പ​ക​ടം സം​ഭ​വി​ച്ച സ്ഥ​ല​മു​ള്‍​ക്കൊ​ള്ളു​ന്ന ബാ​ഗ​മ​ണ്ഡ​ല -ത​ല​ക്കാ​വേ​രി റോ​ഡി​ല്‍ അ​ഞ്ചി​ട​ത്ത് വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും റോ​ഡി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളും ഇ​പ്പോ​ഴും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണെ​ന്നും കൂ​ര്‍​ഗ് ജി​ല്ലാ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ആ​നീ​സ് ക​ണ്‍​മ​ണി ജോ​യ് അ​റി​യി​ച്ചു. ജി​ല്ലാ ആ​സ്ഥാ​ന​മാ​യ മ​ടി​ക്കേ​രി​യി​ല്‍ നി​ന്നും സം​ഭ​വ​സ്ഥ​ല​ത്തേ​ക്കു​ള്ള മാ​ര്‍​ഗ​വും ത​ട​സ്സ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

ത​ല​ക്കാ​വേ​രി ക്ഷേ​ത്ര​ത്തോ​ടു ചേ​ര്‍​ന്നു​ള്ള ജ​ലാ​ശ​യ​ത്തി​ല്‍ നി​ന്നാ​ണ് കാ​വേ​രി ന​ദി​യു​ടെ ഉ​ദ്ഭ​വ​മെ​ന്നാ​ണ് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന​ത്. ക്ഷേ​ത്ര​ത്തോ​ടു​ചേ​ര്‍​ന്ന് താ​മ​സി​ക്കു​ന്ന പാ​ര​മ്പ​ര്യ ട്ര​സ്റ്റി കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.

ബ്ര​ഹ്മ​ഗി​രി മ​ല​നി​ര​ക​ളി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കു​ത്തി​യൊ​ലി​ച്ചു​വ​ന്ന മ​ണ്ണും വെ​ള്ള​വും ഇ​വ​രു​ടെ വീ​ടു​ക​ള്‍ നി​ല​നി​ന്ന സ്ഥ​ലം പാ​ടേ ത​ക​ര്‍​ത്തെ​റി​ഞ്ഞ നി​ല​യി​ലാ​ണ്.

നാ​രാ​യ​ണ ആ​ചാ​ര്യ​യു​ടെ വീ​ടി​നു മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്റെ വാ​തി​ല്‍ അ​ല്പ​മ​ക​ലെ ന​ദി​യി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കാ​ണാ​താ​യ​വ​ര്‍ ന​ദി​യി​ലെ ഒ​ഴു​ക്കി​ല്‍​പെ​ട്ട് കൂ​ടു​ത​ല്‍ ദൂ​രം എ​ത്തി​ച്ചേ​ര്‍​ന്നി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​ത്.

ക​ന​ത്ത മ​ഴ തു​ട​രു​ന്ന കൂ​ര്‍​ഗ് ജി​ല്ല​യി​ല്‍ വി​രാ​ജ്പേ​ട്ട, ബാ​ഗ​മ​ണ്ഡ​ല, ക​ര​ടി​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS