ഒന്നല്ല രണ്ടാവാം..! ഒരു കുടുംബത്തിൽ നിന്ന് ഒരാളെന്ന നിയമം മാറുന്നു; കു​ടും​ബ​ശ്രീ​യി​ൽ ഇ​നി ഒരു കു​ടും​ബ​ത്തി​ൽനി​ന്ന് ര​ണ്ടുപേ​ർക്ക് പ്രവർത്തിക്കാം

ഏ​റ്റു​മാ​നൂ​ർ: കു​ടും​ബ​ശ്രീ​യി​ൽ ഒ​രു കു​ടും​ബ​ത്തി​ൽനി​ന്ന് ഒ​രു അം​ഗം എ​ന്ന നി​ല​വി​ലു​ള്ള രീ​തി മാ​റു​ന്നു.​ ഇ​നി മു​ത​ൽ ഒ​രു കു​ടും​ബ​ത്തി​ൽനിന്ന് ര​ണ്ട് അം​ഗ​ങ്ങ​ൾ​ക്ക് കു​ടും​ബ​ശ്രീ​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ കീ​ഴി​ൽ ഏ​റ്റു​മാ​നൂ​രി​ൽ സ്ഥാ​പി​ച്ച സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യു​ള്ള സ​ഹാ​യ​കേ​ന്ദ്രം സ്നേ​ഹി​ത​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ കുടുംബശ്രീയുമായി ചേ​ർ​ന്നു ന​ട​ത്തു​ന്ന സ്ത​നാ​ർ​ബു​ദ​ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ സ​ഖി​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

പു​തു​ത​ല​മു​റ​യെ​ക്കൂ​ടി ആ​ക​ർ​ഷി​ക്കാ​നാ​കും വി​ധം സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ കു​ടും​ബ​ശ്രീ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പു​തി​യ ത​ല​മു​റ കു​ടും​ബ​ശ്രീ​യി​ൽ എ​ത്തു​ന്പോ​ൾ പു​തി​യ പ​ദ്ധ​തി​ക​ളും ആ​രം​ഭി​ക്കാം. ഷി ​ലോ​ഡ്ജ്, ഷി ​ഹോം തു​ട​ങ്ങി​യ​വ​യും മെ​ഡി​ക്ക​ൽ സ്റ്റോ​ർ, ലാ​ബ്, ഇ​ന്‍റ​ർ​നെ​റ്റ് ക​ഫേ ത​ട​ങ്ങി​യ​വ​യു​മൊ​ക്കെ ആ​രം​ഭി​ക്കാം. സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ണ്ടാ​കും.നി​രാ​ലം​ബ​രാ​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​നു​ഭ​വി​ക്കു​ന്ന ചൂ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ ക​വ​ച​മാ​ണ് സ്നേ​ഹി​ത.

സ്നേ​ഹി​ത​ക്ക് സ്വ​ന്ത​മാ​യി മു​ഴു​വ​ൻ സ​മ​യ അ​ഭി​ഭാ​ഷ​ക​യെ നി​യ​മി​ക്കും. സ്ത​നാ​ർ​ബു​ദ​ത്തി​നെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ കാ​ന്പ​യി​ൻ ആ​യ സ​ഖി എ​ന്ന ആ​ശ​യം രൂ​പ​പ്പെ​ടു​ത്തി​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.
ഏ​റ്റു​മാ​നൂ​ർ ക്രി​സ്തു​രാ​ജ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കെ.​സു​രേ​ഷ് കു​റു​പ്പ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മോ​ൻ​സ് ജോ​സ​ഫ് എം ​എ​ൽ എ, ​സി.​കെ.​ആ​ശ​ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ് പു​തു​ശേ​രി, ഏ​റ്റു​മാ​നൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജ​യിം​സ് തോ​മ​സ് പ്ലാ​ക്കി​ത്തൊ​ട്ടി​യി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​മൈ​ക്കി​ൾ, കു​ടു​ബ​ശ്രീ സം​സ്ഥാ​ന പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജി.​എ​സ്.​അ​മൃ​ത, മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഹ​രീ​ഷ് ബാ​ബു, കു​ടു​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ.​സു​രേ​ഷ്, സി.​ഡി. എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യ സ​ഞ്ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts